സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരത്തെയും ഉള്‍പ്പെടുത്തി

സ്മാര്ട്ട് സിറ്റി പദ്ധതിയില് തിരുവനന്തപുരത്തെയും ഉള്പ്പെടുത്തി. കേന്ദ്രസര്ക്കാര് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലാണ് തിരുവനന്തപുരത്തെ ഉള്പ്പെടുത്തിയത്. 30 നഗരങ്ങളില് കൂടി സ്മാര്ട്ട് സിറ്റി പ്രഖ്യാപിച്ചു. 2016 ജനുവരിയിലാണ് ആദ്യഘട്ടം പ്രഖ്യാപിച്ചത്. കേരളത്തില് നിന്ന് കൊച്ചി ഈ പട്ടികയില് ഉള്പ്പെട്ടിരുന്നു. രണ്ടാം ഘട്ടത്തില് കേരളത്തില് നിന്ന് നഗരങ്ങള് ഒന്നും ഉണ്ടായിരുന്നില്ല.
 | 

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരത്തെയും ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരത്തെയും ഉള്‍പ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തിലാണ് തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തിയത്. 30 നഗരങ്ങളില്‍ കൂടി സ്മാര്‍ട്ട് സിറ്റി പ്രഖ്യാപിച്ചു. 2016 ജനുവരിയിലാണ് ആദ്യഘട്ടം പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് കൊച്ചി ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ നിന്ന് നഗരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

1538 കോടി രൂപയുടേതാണ് പദ്ധതി. കേന്ദ്രസര്‍ക്കാര്‍ 500 കോടി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ 450 കോടിയും നഗരസഭ 50 കോടിയും പദ്ധതിക്കായി മുടക്കണം. ബാക്കി 538 കോടി രൂപ സ്വകാര്യ മേഖലയില്‍ നിന്ന് കണ്ടെത്താനാണ് നിര്‍ദേശം. പദ്ധതി പ്രകാരം ആദ്യവര്‍ഷം 200 കോടി രൂപയും തുടര്‍ന്നുള്ള മൂന്ന് വര്‍ഷം 100 കോടിയും കേന്ദ്ര സഹായമായി നഗരങ്ങള്‍ക്ക് ലഭിക്കും.

രാജ്യത്ത് 100 നഗരങ്ങളെ 2019-2020-ഓടെ സ്മാര്‍ട്ട് സിറ്റികളാക്കി വികസിപ്പിക്കാനുള്ള പദ്ധതിയാണ് ഇത്. അഞ്ചു വര്‍ഷം കൊണ്ട് 48,000 കോടി രൂപ ഈ നഗരങ്ങളുടെ വികസനത്തിനായി അനുവദിക്കും.

അടിസ്ഥാന സൗകര്യ വികസനം, വെള്ളം, വൈദ്യുതി, ശുചീകരണ-മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍, മാലിന്യ നിര്‍മാര്‍ജനം, മെച്ചപ്പെട്ട ഗതാഗത സൗകര്യം, ഇ -ഗവേണന്‍സ്, ഇന്റര്‍നെറ്റ് കണക്ടിവിറ്റി എന്നിവയാണ് സ്മാര്‍ട്ട് സിറ്റികളുടെ പ്രത്യേകത.