രാഹുലും പ്രിയങ്കയും ഇന്ന് വീണ്ടും ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകും

ന്യൂഡല്ഹി: ഹത്രാസില് കൂട്ടബലാല്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്കുട്ടിയുടെ വീട്ടിലേക്ക് രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് പോകും. 40 എംപിമാരും ഇവര്ക്കൊപ്പം ചേരും. ഇന്ന ഉച്ചയ്ക്ക് ശേഷമായിരിക്കും ഇവര് പുറപ്പെടുക. വ്യാഴാഴ്ച ഹത്രാസിലേക്ക് പുറപ്പെട്ട ഇരുവരെയും നോയ്ഡയ്ക്ക് സമീപം യുപി പോലീസ് തടയുകയും കസ്റ്റഡിയില് എടുക്കുകയും ചെയ്തിരുന്നു. ഒപ്പമുണ്ടായിരുന്ന കോണ്ഗ്രസ് പ്രവര്ത്തകര്ക്ക് നേരെ പോലീസ് ലാത്തിച്ചാര്ജ് നടത്തി. സംഘര്ഷത്തിനിടെ രാഹുല് ഗാന്ധിയെ പോലീസ് നിലത്ത് തള്ളിയിട്ടത് വിവാദമായിരുന്നു. പിന്നീട് ബുദ്ധ സര്ക്യൂട്ട് ഗസ്റ്റ് ഹൗസില് ഇവരെ തടഞ്ഞു
 | 
രാഹുലും പ്രിയങ്കയും ഇന്ന് വീണ്ടും ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകും

ന്യൂഡല്‍ഹി: ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് പോകും. 40 എംപിമാരും ഇവര്‍ക്കൊപ്പം ചേരും. ഇന്ന ഉച്ചയ്ക്ക് ശേഷമായിരിക്കും ഇവര്‍ പുറപ്പെടുക. വ്യാഴാഴ്ച ഹത്രാസിലേക്ക് പുറപ്പെട്ട ഇരുവരെയും നോയ്ഡയ്ക്ക് സമീപം യുപി പോലീസ് തടയുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.

ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷത്തിനിടെ രാഹുല്‍ ഗാന്ധിയെ പോലീസ് നിലത്ത് തള്ളിയിട്ടത് വിവാദമായിരുന്നു. പിന്നീട് ബുദ്ധ സര്‍ക്യൂട്ട് ഗസ്റ്റ് ഹൗസില്‍ ഇവരെ തടഞ്ഞു വെച്ച ശേഷം വിട്ടയക്കുകയായിരുന്നു.

ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടിലും പരിസരത്തുമുണ്ടായിരുന്ന മാധ്യമ വിലക്ക് നീക്കി. പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയിരുന്നതിനാലാണ് മാധ്യമവിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.