ഭീമ കോറേഗാവില്‍ ദളിതുകള്‍ക്ക് നേരെ നടന്ന ആക്രമണം; രണ്ട് ഹിന്ദുത്വ സംഘടനാ നേതാക്കള്‍ക്കെതിരെ കേസ്

ഭീമ കോറേഗാവ് യുദ്ധവിജയം ആഘോഷിക്കാനെത്തിയ ദളിത് വിഭാഗക്കാര്ക്കെതിരെ നടന്ന ആക്രമണത്തില് രണ്ട് ഹിന്ദുത്വ സംഘടനാ നേതാക്കള്ക്കെതിരെ കേസ്. സമസ്ത് ഹിന്ദു അഘാടി നേതാവ് മിലിന്ദ് ഏക്ബോതെ, ശിവ് പ്രതിഷ്ഠാന് ഹിന്ദുസ്ഥാന് നേതാവ് സംഭാജി ഭിഡെ എന്നിവര്ക്കെതിരെയാണ് കേസെടുത്തത്. ആക്രമണത്തില് ദളിത് വിഭാഗക്കാരനായ ഒരാള് കൊല്ലപ്പെട്ടിരുന്നു.
 | 

ഭീമ കോറേഗാവില്‍ ദളിതുകള്‍ക്ക് നേരെ നടന്ന ആക്രമണം; രണ്ട് ഹിന്ദുത്വ സംഘടനാ നേതാക്കള്‍ക്കെതിരെ കേസ്

മുംബൈ: ഭീമ കോറേഗാവ് യുദ്ധവിജയ വാര്‍ഷികം ആഘോഷിക്കാനെത്തിയ ദളിത് വിഭാഗക്കാര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ രണ്ട് ഹിന്ദുത്വ സംഘടനാ നേതാക്കള്‍ക്കെതിരെ കേസ്. സമസ്ത് ഹിന്ദു അഘാടി നേതാവ് മിലിന്ദ് ഏക്‌ബോതെ, ശിവ് പ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ നേതാവ് സംഭാജി ഭിഡെ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ആക്രമണത്തില്‍ ദളിത് വിഭാഗക്കാരനായ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്ന് ദളിത്, സവര്‍ണ്ണ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ദളിത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇന്ന് മഹാരാഷ്ട്രയില്‍ ബന്ദ് ആചരിക്കുകയുമാണ്. ഹിന്ദുത്വ സംഘടനാ നേതാക്കളായ ഇരുവര്‍ക്കും മഹാരാഷ്ട്രയില്‍ ഒട്ടേറെ ആരാധകരുണ്ടെന്നും ചെറുപ്പക്കാരുള്‍പ്പെടുന്ന ഈ അനുയായികളാണ് ഭീമ കൊറേഗാവില്‍ ആക്രമണം അഴിച്ചു വിട്ടതെന്നും ദളിത് നേതാവും ഭാരതീയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ബഹുജന്‍ മഹാസംഘ് പ്രസിഡന്റുമായ പ്രകാശ് അംബേദ്കര്‍ പറഞ്ഞിരുന്നു.

ഇവരാണ് ആക്രമണത്തിന് ആഹ്വാനം നല്‍കിയതെന്നും 30 കാരന്റെ മരണത്തിന് കാരണമായതെന്നുമായിരുന്നു ആരോപണം. പിംബ്രി പോലീസ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബഹുജന്‍ റിപ്പബ്ലിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ അനിത രവീന്ദ്ര സാല്‍വേ നല്‍കിയ പരാതിയിലാണ് നടപടി.