Tuesday , 29 September 2020
News Updates

ഇണയ്ക്ക് വേണ്ടി കടുവകള്‍ തമ്മില്‍ പൊരിഞ്ഞ യുദ്ധം; വൈറല്‍ വീഡിയോ കാണാം

ജയ്പൂര്‍: ഇണയ്ക്ക് വേണ്ടി കടുവകള്‍ തമ്മില്‍ നടത്തിയ ഏറ്റുമുട്ടലിന്റെ വീഡിയോ വൈറല്‍. രാജസ്ഥാനിലെ രണ്‍ധംബോര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള ഈ വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ ആണ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ഇണയുമായി വിശ്രമിക്കുന്ന ഒരു കടുവയെ മറ്റൊരു ആണ്‍കടുവ ആക്രമിക്കുന്നതും പിന്നീട് ആണ്‍ കടുവകള്‍ തമ്മില്‍ പോരാട്ടം നടക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. അടി രൂക്ഷമാകുന്നതോടെ പെണ്‍കടുവ സ്ഥലം വിടുന്നതും വീഡിയോയില്‍ കാണാം.

ടി 57, ടി 58 എന്നീ കടുവകള്‍ തമ്മിലാണ് പോരാട്ടം നടന്നതെന്നാണ് രണ്‍ധംബോര്‍ ഗൈഡ്‌സ് പറയുന്നത്. സിഗ്സ്ഥ് എന്നാണ് ടി 57 കടുവയുടെ പേര്. ടി 58 റോക്കി എന്ന പേരിലും അറിയപ്പെടുന്നു. പാര്‍ക്കിലെ ജയ്‌സിംഗ്പുര പ്രദേശത്തെ ശര്‍മീലി എന്ന പെണ്‍കടുവയുടെ മക്കളാണ് ഇവര്‍. നൂര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ടി 39 ആണ് സീനിലുണ്ടായിരുന്ന പെണ്‍കടുവ.

സ്വന്തമായി പ്രദേശങ്ങള്‍ സംരക്ഷിക്കുന്ന കടുവകള്‍ അവിടെ മറ്റു കടുവകള്‍ കടന്നു കയറുന്നത് അനുവദിക്കാറില്ല. ഇത്തരം സംഭവങ്ങളിലും ഇണചേരല്‍ കാലത്തുമാണ് ആണ്‍കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുന്നത്.

വീഡിയോ കാണാം

DONT MISS