ഡൽഹിയിൽ കാറിനുള്ളിൽ ഡ്രൈവർ യുവതിയെ ബലാത്സംഗം ചെയ്തു

ഡൽഹിയിൽ ടാക്സി കാറിനുള്ളിലിട്ട് യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്തു. സാറാ രോഹില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് 25-കാരി ബലാത്സംഗത്തിനിരയായത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പിടികൂടിയെന്ന് പോലീസ് അറിയിച്ചു. ടാക്സി സർവീസ് ദാതാക്കളായ യുബറിന്റെ ഡ്രൈവറായ ശിവ്കുമാർ യാദവിനെയാണ് ഉത്തർപ്രദേശിൽ വച്ച് പിടിച്ചത്.
 | 

ഡൽഹിയിൽ കാറിനുള്ളിൽ ഡ്രൈവർ യുവതിയെ ബലാത്സംഗം ചെയ്തുന്യൂഡൽഹി: ഡൽഹിയിൽ ടാക്‌സി കാറിനുള്ളിലിട്ട് യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്തു. സാറാ രോഹില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് 27-കാരി ബലാത്സംഗത്തിനിരയായത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പിടികൂടിയെന്ന് പോലീസ് അറിയിച്ചു. ടാക്‌സി സർവീസ് ദാതാക്കളായ യുബറിന്റെ ഡ്രൈവറായ ശിവ്കുമാർ യാദവിനെയാണ് ഉത്തർപ്രദേശിൽ വച്ച് പിടിച്ചത്.

ഗുർഗോണിലെ ഒരു സ്ഥാപനത്തിലെ ജോലിക്കാരിയായ യുവതി രാത്രി 9.30ന് വസന്ത് വിഹാറിൽ നിന്നാണ് ടാക്‌സിയിൽ കയറിയത്. കാർ സാരാ രോഹില്ലയിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തി ഡ്രൈവർ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എതിർക്കാൻ ശ്രമിച്ച യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗത്തിനിരയാക്കിയത്. യുവതിയെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

ഡ്രൈവറിന്റെയും കാറിന്റെ നമ്പർപ്ലേറ്റിന്റെയും ദൃശ്യം യുവതി തന്റെ മൊബൈലിൽ പകർത്തിയിരുന്നു. ഇത് വച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.