ഇനി മണിക്കൂറിന് 2500 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം; ഉഡാന്‍ പദ്ധതിക്ക് തുടക്കം

മണിക്കൂറിന് 2500 രൂപയ്ക്ക് വിമാനയാത്ര സാധ്യമാകുന്ന ഉഡാന് പദ്ധതിക്ക് തുടക്കം. സിംല-ന്യൂഡല്ഹി റൂട്ടില് ആദ്യസര്വീസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ഉഡേ ദേശ് കാ ആം നാഗരിക് എന്ന ഉഡാന് പദ്ധതി സാധാരണക്കാര്ക്കും വിമാനയാത്ര നടത്താന് ഉദ്ദേശിച്ചാണ് പ്രാവര്ത്തികമാക്കിയിരിക്കുന്നത്.
 | 

ഇനി മണിക്കൂറിന് 2500 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം; ഉഡാന്‍ പദ്ധതിക്ക് തുടക്കം

ന്യൂഡല്‍ഹി: മണിക്കൂറിന് 2500 രൂപയ്ക്ക് വിമാനയാത്ര സാധ്യമാകുന്ന ഉഡാന്‍ പദ്ധതിക്ക് തുടക്കം. സിംല-ന്യൂഡല്‍ഹി റൂട്ടില്‍ ആദ്യസര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ഉഡേ ദേശ് കാ ആം നാഗരിക് എന്ന ഉഡാന്‍ പദ്ധതി സാധാരണക്കാര്‍ക്കും വിമാനയാത്ര നടത്താന്‍ ഉദ്ദേശിച്ചാണ് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.

വലിയ വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങളില്‍ നിന്ന് ഈടാക്കുന്ന തുകയാണ് ഈ പദ്ധതിക്കായി ഉപയോഗിക്കുന്നത്. 19 മുതല്‍78 സീറ്റുവരെയുള്ള ചെറു വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. പകുതി സീറ്റുകള്‍ക്ക് പരമാവധി 2500 രൂപവരെയെ ഈടാക്കൂ. 500 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാനാണ് 2500 രൂപ നിരക്ക്. ബാക്കി ടിക്കറ്റുകള്‍ വിപണിനിരക്കില്‍ ലഭ്യമാകും.

എയര്‍ഇന്ത്യ ഉള്‍പ്പെടെ 11 വിമാനകമ്പനികള്‍ ഉഡാന്റെ ഭാഗമായി സര്‍വ്വീസ് നടത്തും. 43 വിമാനത്താവളങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നിലവില്‍ വരുന്നത്. ഇവയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളത്തില്‍ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ബുദ്ധിമുട്ടില്ലെന്നും വ്യോമയാന മന്ത്രാലയം വിലയിരുത്തുന്നു.

കമ്പനികള്‍ക്ക് ഇതുമൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടം പരിഹരിക്കുന്നതിന് 500 കോടിയുടെ നഷ്ടപരിഹാരം ഫണ്ടും രൂപീകരിക്കും. ഇന്ധനവിലയില്‍ വരുന്ന മാറ്റത്തിനനുസരിച്ച് മൂന്നു മാസം കൂടുമ്പോള്‍ ഈ നഷ്ടപരിഹാരത്തുകയില്‍ മാറ്റങ്ങള്‍ വരുത്തും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈ പദ്ധതിത്ത് നികുതിയിളവുകളും ഏര്‍പ്പെടുത്തും.