പശുശാസ്ത്ര പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കണം; യൂണിവേഴ്‌സിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി യുജിസി

കേന്ദ്രസര്ക്കാരിന്റെ 'പശുശാസ്ത്ര' പരീക്ഷയെഴുതാന് വിദ്യാര്ത്ഥികളെ പ്രേരിപ്പിക്കണമെന്ന് രാജ്യത്തെ യൂണിവേഴ്സിറ്റികള്ക്ക് നിര്ദേശം നല്കി യുജിസി.
 | 
പശുശാസ്ത്ര പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കണം; യൂണിവേഴ്‌സിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി യുജിസി

കേന്ദ്രസര്‍ക്കാരിന്റെ ‘പശുശാസ്ത്ര’ പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കണമെന്ന് രാജ്യത്തെ യൂണിവേഴ്‌സിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി യുജിസി. യൂണിവേഴ്‌സിറ്റികളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരീക്ഷയെഴുതാന്‍ പ്രേരണ നല്‍കണമെന്ന് വൈസ് ചാന്‍സലര്‍മാര്‍ര്‍ക്ക് നല്‍കിയ കത്തിലാണ് യുജിസി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ കീഴിലുള്ള രാഷ്ട്രീയ കാമധേനു ആയോഗിന്റെ പശുശാസ്ത്ര പരീക്ഷ ഫെബ്രുവരി 25നാണ് നടക്കുന്നത്.

നാടന്‍ പശുക്കളുടെ സാമ്പത്തികവും ശാസ്ത്രീയവും പാരിസ്ഥിതികവും കാര്‍ഷികവും ആദ്ധ്യാത്മികവുമായ പ്രസക്തിക്ക് പ്രചാരം നല്‍കുന്നത് ലക്ഷ്യമിട്ടാണ് കാമധേനു ആയോഗ് ഈ പരീക്ഷ നടത്തുന്നതെന്നും യുജിസിയുടെ കത്ത് പറയുന്നു. ഫെബ്രുവരി 12നാണ് വിസിമാര്‍ക്ക് ഈ കത്ത് യുജിസി അയച്ചിരിക്കുന്നത്. പരീക്ഷയ്ക്കായി കാമധേനു ആയോഗ് പുറത്തിറക്കിയ സിലബസില്‍ ഭൂകമ്പം ഉണ്ടാകുന്നത് പശുക്കളെ കൊല്ലുന്നത് മൂലമാണെന്നും ആണവ വികിരണങ്ങളെ ചെറുക്കാന്‍ ചാണകം ഉപയോഗിക്കാമെന്നും ഉള്‍പ്പെടെയുള്ള അശാസ്ത്രീയ പരാമര്‍ശങ്ങളുണ്ടായിരുന്നത് വിവാദമായിരുന്നു.

ഭോപ്പാലിലെ വാതക ദുരന്തത്തില്‍ ചാണകം ഉപയോഗിച്ചവര്‍ രക്ഷപ്പെട്ടുവെന്നും പറഞ്ഞിരുന്നു. ഗോമാതാവിന്റെ പാലില്‍ സ്വര്‍ണ്ണമുള്ളതിനാല്‍ പാല്‍ മഞ്ഞ നിറത്തില്‍ കാണപ്പെടും. അതേസമയം ജേഴ്‌സി പശുക്കളുടെ പാലിന് ഈ ഗുണമില്ല. ജേഴ്‌സി പശുക്കള്‍ അലസരാണെന്നും ഗോമാതാവ് മനുഷ്യരെ കണ്ടാല്‍ എഴുന്നേല്‍ക്കുമെന്നുമൊക്കെയായിരുന്നു സിലബസില്‍ പറഞ്ഞിരുന്നത്. വിവാദത്തെ തുടര്‍ന്ന് ഇംഗ്ലീഷ് സിലബസില്‍ നിന്ന് ചില പരാമര്‍ശങ്ങള്‍ നീക്കം ചെയ്തു. പക്ഷേ തമിഴിലും മലയാളത്തിലുമുള്ള സ്റ്റഡി മെറ്റീരിയലുകളില്‍ ഇവ ആവര്‍ത്തിച്ചിരിക്കുകയാണ്.