Thursday , 14 November 2019
News Updates

ഉത്തര്‍പ്രദേശില്‍ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു. ഉത്തര്‍പ്രദേശ് ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും മികച്ച പഠനാന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിനാണ് നടപടിയെന്നാണ് വിശദീകരണം.

കോളേജുകളിലെ പഠന സമയത്തില്‍ വലിയൊരു ഭാഗം മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലൂടെ വിദ്യാര്‍ത്ഥികളും അധ്യാപകരും പാവാക്കി കളയുകയാണെന്നാണ് ഡയറക്ടറേറ്റിന്റെ നിരീക്ഷണം. ഇതാണ് അധ്യാപകരെയും ഈ വിലക്കില്‍ ഉള്‍പ്പെടുത്താനുള്ള കാരണം.

മന്ത്രിസഭാ യോഗം ഉള്‍പ്പെടെയുള്ള ഔദ്യോഗിക പരിപാടികളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം നേരത്തേ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലക്കിയിരുന്നു. ക്യാബിനറ്റ് യോഗത്തിനിടെ മന്ത്രിമാര്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു ഈ വിലക്ക് ഏര്‍പ്പെടുത്തിയത്.

DONT MISS