ബീഫ് വിളമ്പാത്തതിന്റെ പേരില്‍ വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി; സംഭവം ഉത്തര്‍പ്രദേശില്‍

സല്ക്കാരത്തിന് ബീഫ് ഇല്ലാത്തതിന്റെ പേരില് വരന്റെ ബന്ധുക്കള് വിവാഹത്തില് നിന്ന് പിന്മാറി. ഉത്തര്പ്രദേശിലെ രാംപൂരിലാണ് സംഭവം. സല്ക്കാരത്തിന് ഒരുക്കിയ വിഭവങ്ങളില് ബീഫ് വേണമെന്ന് വരന്റെ ബന്ധുക്കള് നിര്ബന്ധം പിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്ട്ട്. സ്ത്രീധനമായി കാര് വേണമെന്നും ആവശ്യപ്പെട്ടു. അതിഥികള്ക്കായി ബീഫ് വിളമ്പിയില്ലെങ്കി്ല് വിവാഹം മുടങ്ങുമെന്ന് ഇവര് അറിയിക്കുകയായിരുന്നു.
 | 

ബീഫ് വിളമ്പാത്തതിന്റെ പേരില്‍ വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി; സംഭവം ഉത്തര്‍പ്രദേശില്‍

അലഹബാദ്: സല്‍ക്കാരത്തിന് ബീഫ് ഇല്ലാത്തതിന്റെ പേരില്‍ വരന്റെ ബന്ധുക്കള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് സംഭവം. സല്‍ക്കാരത്തിന് ഒരുക്കിയ വിഭവങ്ങളില്‍ ബീഫ് വേണമെന്ന് വരന്റെ ബന്ധുക്കള്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീധനമായി കാര്‍ വേണമെന്നും ആവശ്യപ്പെട്ടു. അതിഥികള്‍ക്കായി ബീഫ് വിളമ്പിയില്ലെങ്കി്ല്‍ വിവാഹം മുടങ്ങുമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.

രണ്ട് ആവശ്യങ്ങളും വധുവിന്റെ വീട്ടുകാര്‍ നിരസിച്ചതോടെ വരന്റെ ബന്ധുക്കള്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്ന് വധുവിന്റെ അമ്മ പറഞ്ഞു. സര്‍ക്കാര്‍ ബീഫ് നിരോധിച്ചിരിക്കുന്നതിനാല്‍ തങ്ങള്‍ക്ക് ബീഫ് വിളമ്പാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം അംഗീകാരമില്ലെന്ന് പറഞ്ഞ് നിരവധി അറവ്ശാലകള്‍ പൂട്ടിയിരുന്നു.

കശാപ്പിനായി മാടുകളെ വില്‍ക്കരുതെന്ന കേന്ദ്ര ഉത്തരവ് കൂടി വന്നതോടെ ഉത്തര്‍ പ്രദേശില്‍ ബീഫിന് വലിയ ക്ഷാമമാണ് അനുഭവപ്പെടുത്ത.് ബീഫിന്റെ പേരില്‍ ഉത്തര്‍ പ്രദേശില്‍ വിവാഹം മുടങ്ങുന്ന രണ്ടാമത്തെ സംഭവമാണ് ഇത്.