അലാവുദ്ദീന്റെ ‘അത്ഭുത വിളക്ക്’ ഡോക്ടര്‍ക്ക് വിറ്റ് രണ്ടരക്കോടി തട്ടി; രണ്ട് പേര്‍ പിടിയില്‍

അത്ഭുത വിളക്കാണെന്ന് വിശ്വസിപ്പിച്ച് വിളക്ക് നല്കി ഡോക്ടറില് നിന്ന് രണ്ടരക്കോടി തട്ടിയ രണ്ടു പേര് പിടിയില്.
 | 
അലാവുദ്ദീന്റെ ‘അത്ഭുത വിളക്ക്’ ഡോക്ടര്‍ക്ക് വിറ്റ് രണ്ടരക്കോടി തട്ടി; രണ്ട് പേര്‍ പിടിയില്‍

അത്ഭുത വിളക്കാണെന്ന് വിശ്വസിപ്പിച്ച് വിളക്ക് നല്‍കി ഡോക്ടറില്‍ നിന്ന് രണ്ടരക്കോടി തട്ടിയ രണ്ടു പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഖൈര്‍ നഗറിലാണ് ഇവര്‍ പിടിയിലായത്. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ഡോ. ലയീക് ഖാന്‍ എന്നയാളാണ് തട്ടിപ്പിന് ഇരയായത്. കബളിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായതോടെ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.

ഇസ്ലാമുദ്ദീന്‍ എന്ന മന്ത്രവാദിയും സഹായിയും ചേര്‍ന്നാണ് വന്‍ തട്ടിപ്പ് നടത്തിയത്. വിളക്കില്‍ മൂന്നു വട്ടം ഉഴിഞ്ഞാല്‍ അതിനുള്ളില്‍ നിന്ന് ജിന്ന് പുറത്തു വരുമെന്നും ജിന്നിനോട് ആഗ്രഹങ്ങള്‍ പറഞ്ഞാല്‍ അവ സാധിച്ചു തരുമെന്നുമായിരുന്നു മന്ത്രവാദി ഡോക്ടറെ വിശ്വസിപ്പിച്ചത്. 2018ല്‍ ഡോക്ടര്‍ ചികിത്സിച്ചിട്ടുള്ള ഒരു സ്ത്രീ വഴിയാണ് ഡോക്ടര്‍ മന്ത്രവാദിയെ പരിചയപ്പെട്ടത്.

വിളക്ക് ഡോക്ടര്‍ക്ക് നല്‍കിയതിന് ശേഷം ഇസ്ലാമുദ്ദീനും സഹായിയും മുങ്ങി. വിളക്കില്‍ ഉഴിഞ്ഞിട്ടും ജിന്ന് വന്നില്ലെന്നും തന്നെ കബളിപ്പിക്കുകയായിരുന്നെന്നും കാട്ടിയാണ് ഡോക്ടര്‍ പരാതി നല്‍കിയത്. ഡോക്ടറുടെ സുഹൃത്തായ സ്ത്രീക്കു വേണ്ടിയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.