കൂട്ടബലാല്‍സംഗത്തിന് പരാതി നല്‍കിയ യുവതിയെ പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

കൂട്ടബലാല്സംഗത്തിന് പരാതി നല്കിയ യുവതിയെ പ്രതികള് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി.
 | 
കൂട്ടബലാല്‍സംഗത്തിന് പരാതി നല്‍കിയ യുവതിയെ പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

ഉന്നാവ്: കൂട്ടബലാല്‍സംഗത്തിന് പരാതി നല്‍കിയ യുവതിയെ പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ആണ് സംഭവമുണ്ടായത്. 23 കാരിയായ പെണ്‍കുട്ടിയെയാണ് പ്രതികള്‍ ചുട്ടുകൊല്ലാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ ലഖ്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്. പെണ്‍കുട്ടിക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ചിലാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായത്. പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ല. പ്രതികള്‍ ഒളിവിലാണെന്നായിരുന്നു പോലീസിന്റെ വാദം. ഇതിനിടെ പ്രതികളില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കാട്ടി പെണ്‍കുട്ടി വീണ്ടും പരാതി നല്‍കി.

ഈ പരാതിയിലും പോലീസ് കാര്യമായ നടപടിയെടുത്തില്ല. ഇന്ന് കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. അഞ്ച് പേരാണ് ആക്രമണം നടത്തിയത്. ഇവരില്‍ മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്. അക്രമികളില്‍ ഒരാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയാണ്.