ക്ലാസിലിരുന്ന് പുകവലിക്കുന്ന വീഡിയോ വൈറല്‍; അധ്യാപകന് സസ്‌പെന്‍ഷന്‍

ക്ലാസില് കുട്ടികളുടെ മുന്നിലിരുന്ന് ബീഡി വലിച്ച അധ്യാപകനെ സസ്പെന്ഡ് ചെയ്തു.
 | 
ക്ലാസിലിരുന്ന് പുകവലിക്കുന്ന വീഡിയോ വൈറല്‍; അധ്യാപകന് സസ്‌പെന്‍ഷന്‍

ലഖ്‌നൗ: ക്ലാസില്‍ കുട്ടികളുടെ മുന്നിലിരുന്ന് ബീഡി വലിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. ബീഡി വലിക്കുന്ന ഇയാളുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവമുണ്ടായത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ഇയാള്‍ ക്ലാസില്‍ ഇരുന്ന് ബീഡി കത്തിക്കുന്നതിന്റെയും ക്ലാസില്‍ നടന്ന് പുകവലിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്ന് ശനിയാഴ്ച ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍ അജയ് കുമാര്‍ പറഞ്ഞുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളെ അധ്യാപകര്‍ വലിയ തോതില്‍ സ്വാധീനിക്കുമെന്നും അതുകൊണ്ട് തന്നെ ഇത്തരം ശീലങ്ങള്‍ അധ്യാപകര്‍ ഒഴിവാക്കണമെന്നും അജയ് കുമാര്‍ പറഞ്ഞു.

വീഡിയോ കാണാം