ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു

ആര്.ബി.ഐ ഗവര്ണര് ഊര്ജിത് പട്ടേല് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് അദ്ദേഹം വിശദീകരണം നല്കിയിരിക്കുന്നത്. നേരത്തെ കേന്ദ്ര സര്ക്കാര് നിലപാടുകള്ക്കെതിരെ രൂക്ഷ വിമര്ശനവുമായി ഊര്ജിത് പട്ടേല് രംഗത്ത് വന്നിരുന്നു. പിന്നാലെയുണ്ടായിരിക്കുന്ന രാജിയില് ദുരൂഹതയുണ്ടെന്നാണ് റിപ്പോര്ട്ടുകള്.
 | 
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഊര്‍ജിത് പട്ടേല്‍ രംഗത്ത് വന്നിരുന്നു. പിന്നാലെയുണ്ടായിരിക്കുന്ന രാജിയില്‍ ദുരൂഹതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നവംബര്‍ 19ന് കേന്ദ്രബാങ്കിന്റെ അടുത്ത ബോര്‍ഡ് യോഗം നടക്കാനിരിക്കെയാണ് രാജി. സാമ്പത്തിക മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് കേന്ദ്രം മുന്നോട്ട് വെച്ച ചില നിര്‍ദേശങ്ങളെ നേരത്തെ ഊര്‍ജിത് പട്ടേല്‍ വിമര്‍ശിച്ചിരുന്നു. ആര്‍.ബി.ഐയുടെ സ്വയം ഭരണം സംബന്ധിച്ച തര്‍ക്കത്തിലേക്ക് ഇത് പിന്നീട് മാറുകയും ചെയ്തു.

വായ്പകള്‍ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കൂടാതെ ആര്‍.ബി.ഐയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്നും 3.6 ലക്ഷം കോടി വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാരിന്റെ ആവശ്യങ്ങളോട് ആര്‍.ബി.ഐ അനുകൂലമായി പ്രതികരിച്ചില്ല. പിന്നാലെയാണ് ഊര്‍ജിത് പട്ടേലിന്റെ രാജി.