ഗുജറാത്ത് കലാപം: മോഡിക്ക് അമേരിക്കൻ കോടതിയുടെ സമൻസ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അമേരിക്കൻ കോടതിയുടെ സമൻസ്. 2002-ലെ ഗുജറാത്ത് കലാപത്തിലെ മോഡിയുടെ പങ്ക് ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് സമൻസ്. 21 ദിവസത്തിനകം നരേന്ദ്രമോഡി വിശദീകരണം നൽകണം. ഇല്ലെങ്കിൽ മോഡിയുടെ വാദം കേൾക്കാതെ കോടതി വിധി പ്രസ്താവിക്കും. ന്യൂയോർക്കിലെ ഫെഡറൽ കോടതിയാണ് സമൻസ് അയച്ചത്.
 | 

ഗുജറാത്ത് കലാപം: മോഡിക്ക് അമേരിക്കൻ കോടതിയുടെ സമൻസ്

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അമേരിക്കൻ കോടതിയുടെ സമൻസ്. 2002-ലെ ഗുജറാത്ത് കലാപത്തിലെ മോഡിയുടെ പങ്ക് ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് സമൻസ്. 21 ദിവസത്തിനകം നരേന്ദ്രമോഡി വിശദീകരണം നൽകണം. ഇല്ലെങ്കിൽ മോഡിയുടെ വാദം കേൾക്കാതെ കോടതി വിധി പ്രസ്താവിക്കും. ന്യൂയോർക്കിലെ ഫെഡറൽ കോടതിയാണ് സമൻസ് അയച്ചത്.

അമേരിക്കയിലെ ജസ്റ്റിസ് സെന്റർ എന്ന സംഘടന നൽകിയ ഹർജിയെ തുടർന്നാണ് സമൻസ്. കലാപ ഇരകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സംഘടനയാണ് ഹർജി നൽകിയത്. ഗുജറാത്ത് കലാപത്തിലെ രണ്ട് ഇരകളും ജസ്റ്റിസ് സെന്ററുമാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. അഞ്ച് ദിവസത്തെ സന്ദർശനത്തിനായി മോഡി ഇന്ന് ന്യൂയോർക്കിലെത്തിയിരിക്കെയാണ് സമൻസ്. യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതടക്കം 35 പരിപാടികളാണ് അഞ്ചുദിവസത്തെ അമേരിക്കൻ സന്ദർശനത്തിൽ മോഡി ഉൾക്കൊള്ളിച്ചിട്ടുള്ളത്.

കലാപത്തെ തുടർന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡിക്ക് അമേരിക്ക വീസ നിഷേധിച്ചിരുന്നു. എന്നാൽ മോഡി പ്രധാനമന്ത്രിയായശേഷം വിസ ഉപരോധം അമേരിക്ക പിൻവലിക്കുകയും പ്രസിഡന്റ് ബറാക് ഒബാമ മോഡിയെ അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തു.