എ.ആര്‍.റഹ്മാന് മുന്നില്‍ പാടാനുള്ള വൈഷ്ണവ് ഗിരീഷിന്റെ മോഹം സഫലമായി; വീഡിയോ കാണാം

സിടിവിയുടെ സരെഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലെ മലയാളി താരസാന്നിധ്യമാണ് വൈഷ്ണവ് ഗിരീഷ് എന്ന പതിനാലുകാരന്. ഇന്ത്യന് മ്യൂസിക് ലീഗ്, ഇന്ത്യന് ഐഡല് തുടങ്ങിയ റിയാലിറ്റി ഷോകളില് മുമ്പ് തന്റെ ആലാപനംകൊണ്ട് സാന്നിധ്യമറിയിച്ച കൊടുങ്ങല്ലൂര് സ്വദേശിയായ വൈഷ്ണവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എ.ആര്.റഹ്മാനു മുമ്പില് പാടുക എന്നത്. കഴിഞ്ഞ ദിവസം ഈ ആഗ്രഹം സഫലമായി. സൂപ്പര്താരം വിജയ് നായകനാകുന്ന മെര്സല് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഇന്ത്യന് സംഗീത ഇതിഹാസത്തിനു മുന്നില് പ്രകടനത്തിന് വൈഷ്ണവിന് അരങ്ങൊരുങ്ങിയത്. ചിത്രത്തിന്റെ അണിയറ പ്രവര്ത്തകരുടെയും റഹ്മാന്റെയും ക്ഷണമനുസരിച്ചാണ് വൈഷ്ണവ് ചെന്നൈയില് എത്തിയത്. ബോംബെ എന്ന ചിത്രത്തിനു വേണ്ടി റഹ്മാന് അണിയിച്ചൊരുക്കിയലെ ഉയിരേ എന്ന ഗാനവും വിണ്ണൈത്താണ്ടി വരുവായാ എന്ന ചിത്രത്തിലെ ആരോമലേ എന്ന ഗാനവുമാണ് വൈഷ്ണവ് ആലപിച്ചത്.
 | 

എ.ആര്‍.റഹ്മാന് മുന്നില്‍ പാടാനുള്ള വൈഷ്ണവ് ഗിരീഷിന്റെ മോഹം സഫലമായി; വീഡിയോ കാണാം

സിടിവിയുടെ സരെഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലെ മലയാളി താരസാന്നിധ്യമാണ് വൈഷ്ണവ് ഗിരീഷ് എന്ന പതിനാലുകാരന്‍. ഇന്ത്യന്‍ മ്യൂസിക് ലീഗ്, ഇന്ത്യന്‍ ഐഡല്‍ തുടങ്ങിയ റിയാലിറ്റി ഷോകളില്‍ മുമ്പ് തന്റെ ആലാപനംകൊണ്ട് സാന്നിധ്യമറിയിച്ച കൊടുങ്ങല്ലൂര്‍ സ്വദേശിയായ വൈഷ്ണവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എ.ആര്‍.റഹ്മാനു മുമ്പില്‍ പാടുക എന്നത്. കഴിഞ്ഞ ദിവസം ഈ ആഗ്രഹം സഫലമായി. സൂപ്പര്‍താരം വിജയ് നായകനാകുന്ന മെര്‍സല്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഇന്ത്യന്‍ സംഗീത ഇതിഹാസത്തിനു മുന്നില്‍ പ്രകടനത്തിന് വൈഷ്ണവിന് അരങ്ങൊരുങ്ങിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെയും റഹ്മാന്റെയും ക്ഷണമനുസരിച്ചാണ് വൈഷ്ണവ് ചെന്നൈയില്‍ എത്തിയത്. ബോംബെ എന്ന ചിത്രത്തിനു വേണ്ടി റഹ്മാന്‍ അണിയിച്ചൊരുക്കിയലെ ഉയിരേ എന്ന ഗാനവും വിണ്ണൈത്താണ്ടി വരുവായാ എന്ന ചിത്രത്തിലെ ആരോമലേ എന്ന ഗാനവുമാണ് വൈഷ്ണവ് ആലപിച്ചത്. റഹ്മാനൊപ്പം വിജയ്, ധനുഷ് എന്നിവരും വൈഷ്ണവിന്റെ ഗാനം ആസ്വദിക്കാനുണ്ടായിരുന്നു.

വീഡിയോ കാണാം