പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടന് ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്ന്ന് മുംബൈയിലായിരുന്നു അന്ത്യം. 70കളിലെ സമാന്തര ശ്രേണിയിലെ നടന വിസ്മയമാണ് വിടവാങ്ങിയത്. രണ്ട് തവണ രാജ്യം പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
 | 

പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. 70കളിലെ സമാന്തര ശ്രേണിയിലെ നടന വിസ്മയമാണ് വിടവാങ്ങിയത്. രണ്ട് തവണ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. സിനിമക്കൊപ്പം സീരിയലുകളിലും നാടകത്തിലും സജീവ സാന്നിധ്യമായിരുന്നു ഓംപുരി. ബ്രിട്ടന്‍ ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ നല്‍കി ആദരിച്ചു. ബാഫ്ത പുരസ്‌കാരത്തിനു നാമനിര്‍ദേശവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ആക്രോശ്, മിര്‍ച്ച് മസാല, അര്‍ധ് സത്യ, ഖയാല്‍ എന്നിവ അദ്ദേഹത്തിന്റെ മികച്ച ചലച്ചിത്രങ്ങള്‍ ആയിരുന്നു. പുരാവൃത്തം, ആടുപുലിയാട്ടം എന്നീ മലയാള ചിത്രങ്ങളില്‍ അഭിനടിച്ച അദ്ദേഹം ഗാന്ധി, വെസ്റ്റ് ഈസ് വെസ്റ്റ്, സിറ്റി ഓഫ് ജോയ് എന്നീ ഇംഗ്ലീഷ് സിനിമകളിലും തന്റെ അഭിനയ പാടവം കാഴ്ചവെച്ചു.

നാടക രംഗത്തു നിന്ന് സിനിമയിലെത്തിയ അദ്ദേഹം മറാഠി സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. പാക്കിസ്ഥാന്‍ സിനിമയിലും അഭിനയിച്ചു ചരിത്രം സൃഷ്ടിച്ചു.
.