ട്രെയിനില്‍ ചായയുണ്ടാക്കിയത് കക്കൂസിലെ വെള്ളം ഉപയോഗിച്ച്; കാറ്ററിങ് കോണ്‍ട്രാക്ടര്‍ക്ക് ഒരു ലക്ഷം രൂപ പിഴ

ട്രെയിനിലെ കക്കൂസില് നിന്ന് വെള്ളമെടുത്ത് ചായയുണ്ടാക്കി വിതരണം ചെയ്ത കാറ്ററിങ് കോണ്ട്രാക്ടര്ക്ക് റെയില്വേ ഒരു ലക്ഷം രൂപ പിഴയിട്ടു. ഹൈദരാബാദ് ചാര്മിനാര് എക്സ്പ്രസിലാണ് സംഭവം. ട്രെയിന് സെക്കന്തരാബാദ് സ്റ്റേഷനിലെത്തിയപ്പോള് കാറ്ററിംഗ് ജീവനക്കാരന് കക്കൂസിലെ വെള്ളം ഉപയോഗിച്ച് ചായയുണ്ടാക്കുകയായിരുന്നു.
 | 

ട്രെയിനില്‍ ചായയുണ്ടാക്കിയത് കക്കൂസിലെ വെള്ളം ഉപയോഗിച്ച്; കാറ്ററിങ് കോണ്‍ട്രാക്ടര്‍ക്ക് ഒരു ലക്ഷം രൂപ പിഴ

ഹൈദരാബാദ്: ട്രെയിനിലെ കക്കൂസില്‍ നിന്ന് വെള്ളമെടുത്ത് ചായയുണ്ടാക്കി വിതരണം ചെയ്ത കാറ്ററിങ് കോണ്‍ട്രാക്ടര്‍ക്ക് റെയില്‍വേ ഒരു ലക്ഷം രൂപ പിഴയിട്ടു. ഹൈദരാബാദ് ചാര്‍മിനാര്‍ എക്സ്പ്രസിലാണ് സംഭവം. ട്രെയിന്‍ സെക്കന്തരാബാദ് സ്റ്റേഷനിലെത്തിയപ്പോള്‍ കാറ്ററിംഗ് ജീവനക്കാരന്‍ കക്കൂസിലെ വെള്ളം ഉപയോഗിച്ച് ചായയുണ്ടാക്കുകയായിരുന്നു.

യാത്രക്കാരിലൊരാള്‍ സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഇക്കാര്യം വെളിച്ചത്തായത്. ദൃശ്യങ്ങള്‍ മണിക്കൂറുകള്‍ക്കകം ലക്ഷകണക്കിന് പേരാണ് കണ്ടത്. അതേസമയം വീഡിയോയില്‍ കാണുന്ന മറ്റു രണ്ടുപേര്‍ അനധികൃത കച്ചവടക്കാരാണെന്നും റെയില്‍വേ അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച റെയില്‍വേ കാറ്ററിംഗ് ഏജന്‍സിക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തി. ഒരു ലക്ഷം രൂപ കമ്പനി പിഴയായി നല്‍കേണ്ടി വരും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.