അര്‍ണാബ് ആ പണം നിങ്ങള്‍ തന്നിരുന്നെങ്കില്‍ എന്റെ പ്രിയപ്പെട്ടവര്‍ ഇപ്പോള്‍ എനിക്കൊപ്പം ഉണ്ടാകുമായിരുന്നു; അന്‍വയ് നായികിന്റെ ഭാര്യയുടെ വീഡിയോ

അര്ണാബ് ഗോസ്വാമി അറസ്റ്റിലായതിന് പിന്നാലെ വൈറലായി ആത്മഹത്യ ചെയ്ത് അന്വയ് നായികിന്റെ ഭാര്യയുടെ ഫെയിസ്ബുക്ക് വീഡിയോ.
 | 
അര്‍ണാബ് ആ പണം നിങ്ങള്‍ തന്നിരുന്നെങ്കില്‍ എന്റെ പ്രിയപ്പെട്ടവര്‍ ഇപ്പോള്‍ എനിക്കൊപ്പം ഉണ്ടാകുമായിരുന്നു; അന്‍വയ് നായികിന്റെ ഭാര്യയുടെ വീഡിയോ

അര്‍ണാബ് ഗോസ്വാമി അറസ്റ്റിലായതിന് പിന്നാലെ വൈറലായി ആത്മഹത്യ ചെയ്ത് അന്‍വയ് നായികിന്റെ ഭാര്യയുടെ ഫെയിസ്ബുക്ക് വീഡിയോ. റിപ്പബ്ലിക് ടിവി സ്റ്റുഡിയോ അന്‍വയ് നായികിന്റെ അവസാന സൃഷ്ടിയായിരുന്നുവെന്ന് വീഡിയോയില്‍ അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു. തന്റെ ഭര്‍ത്താവിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും ആത്മഹത്യക്ക് കാരണം അര്‍ണാബ് ആണെന്നും അവര്‍ വ്യക്തമാക്കുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ഭര്‍ത്താവും അമ്മയും ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍ അര്‍ണാബ് ഗോസ്വാമിയാണ് തങ്ങളുടെ മരണത്തിന് കാരണമെന്ന് എഴുതിയിരുന്നു. അതാണ് യാഥാര്‍ത്ഥ്യം. മിസ്റ്റര്‍ ഗോസ്വാമി നിങ്ങളാണ് കുറ്റവാളി. നിങ്ങളാണ് ആ മരണങ്ങള്‍ക്ക് ഉത്തരവാദി. കാരണം റിപ്പബ്ലിക് ടിവി സ്റ്റുഡിയോ അന്‍വയ് നായികിന്റെ അവസാന സൃഷ്ടിയായിരുന്നു. രാവും പകലും നൂറുകണക്കിനാളുകള്‍ പണിയെടുത്താണ് സ്റ്റുഡിയോ നിര്‍മിച്ചത്.

അതിന്റെ പ്രതിഫലത്തിനായി ഞാനും എന്റെ ഭര്‍ത്താവും ഉള്‍പ്പെടെയുള്ളവര്‍ നിങ്ങളോട് കെഞ്ചി. നിങ്ങള്‍ ആ പണം സമയത്ത് നല്‍കിയില്ല. അതാണ് എന്റെ ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ അമ്മയെയും ആത്മഹത്യയിലേക്ക് നയിച്ചത്. അര്‍ണാബ് ആ പണം നിങ്ങള്‍ തന്നിരുന്നെങ്കില്‍ എന്റെ പ്രിയപ്പെട്ടവര്‍ ഇപ്പോള്‍ എനിക്കൊപ്പം ഉണ്ടാകുമായിരുന്നു.

മിസ്റ്റര്‍ ഗോസ്വാമി, അനില്‍ ബാരസ്തര്‍, സുരേഷ് വരാഡെ എന്റെ പ്രിയപ്പെട്ടവരുടെ മരണത്തില്‍ ഞാന്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ എന്തു നടപടിയാണ് ഉണ്ടായത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇക്കാര്യത്തില്‍ എനിക്ക് മറുപടി ലഭിക്കുന്നില്ല. എന്റെ എഫ്‌ഐആര്‍ എവിടെയാണ് എനിക്ക് നീതി വേണം. ഇന്ത്യയിലെ പൊതുജനങ്ങളോടും മഹാരാഷ്ട്ര മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും ഇതാണ് തനിക്ക് ആവശ്യപ്പെടാനുള്ളതെന്നും അവര്‍ പറയുന്നു.

വീഡിയോ കാണാം