‘കള്ളന്‍, ആണാണെങ്കില്‍ രാജ്യത്തോട് മാപ്പു പറയൂ’; ലോകകപ്പ് മത്സരം കാണാനെത്തിയ മല്യക്ക് കൂക്കിവിളി

ലോകകപ്പ് ക്രിക്കറ്റില് ഇന്ത്യയും ഓസ്ട്രേലിയയുമായുള്ള മത്സരം കാണാനെത്തിയ വിജയ് മല്യയെ കൂക്കിവിളിച്ച് കാണികള്.
 | 
‘കള്ളന്‍, ആണാണെങ്കില്‍ രാജ്യത്തോട് മാപ്പു പറയൂ’; ലോകകപ്പ് മത്സരം കാണാനെത്തിയ മല്യക്ക് കൂക്കിവിളി

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമായുള്ള മത്സരം കാണാനെത്തിയ വിജയ് മല്യയെ കൂക്കിവിളിച്ച് കാണികള്‍. കള്ളന്‍, കള്ളന്‍ എന്ന വിളിയുമായാണ് കാണികള്‍ മല്യയെ വരവേറ്റത്. ആണാണെങ്കില്‍ സ്വന്തം രാജ്യത്തോട് മാപ്പു പറയൂ എന്നും ചിലര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതിനോട് മല്യ പ്രതികരിച്ചെങ്കിലും കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഓവല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കഴിഞ്ഞ പുറത്തിറങ്ങിയ മല്യയോട് മാധ്യമ പ്രവര്‍ത്തകര്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോളായിരുന്നു ഇന്ത്യക്കാരായ കാണികള്‍ ഹിന്ദിയില്‍ കള്ളനെന്ന വിളിയുമായി മല്യക്കു നേരെ എത്തിയത്. താന്‍ മത്സരം കാണാന്‍ വന്നതാണെന്നായിരുന്നു മല്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ജൂലൈയില്‍ കേസിന്റെ അടുത്ത ഹിയറിംഗ് നടക്കുമെന്ന് മല്യ പറഞ്ഞതായി എഎന്‍ഐയും റിപ്പോര്‍ട്ട് ചെയ്യുന്നു. മത്സരത്തിനിടെ സ്‌റ്റേഡിയത്തില്‍ മകനുമൊത്ത് നില്‍ക്കുന്ന ചിത്രം മല്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

യുകെയില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ് വിജയ് മല്യ. ബാങ്കുകളെ 9000 കോടി രൂപ കബളിപ്പിച്ച് മുങ്ങിയ ശേഷം യുകെയിലാണ് മല്യ താമസിക്കുന്നത്. ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് എത്തുന്ന മല്യ ഇതുപോലെയുള്ള കൂക്കിവിളികള്‍ കേള്‍ക്കുന്നത് ആദ്യമായല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.