ആദായ നികുതി വകുപ്പിന്റെ നോട്ടീസിന് മറുപടി നല്‍കി വിജയ്

ആദായ നികുതി വകുപ്പ് നല്കിയ നോട്ടീസിന് മറുപടി നല്കി തമിഴ് താരം വിജയ്.
 | 
ആദായ നികുതി വകുപ്പിന്റെ നോട്ടീസിന് മറുപടി നല്‍കി വിജയ്

ചെന്നൈ: ആദായ നികുതി വകുപ്പ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കി തമിഴ് താരം വിജയ്. മൂന്ന് ദിവസത്തിനുള്ളില്‍ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജയ് ആവശ്യപ്പെട്ടു. ഷൂട്ടിംഗ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം വിജയ് ഉന്നയിച്ചിരിക്കുന്നത്.

ചെന്നൈ ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് വിജയ് കത്ത് നല്‍കിയത്. വിജയ്‌യുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നും മൂന്ന് ദിവസത്തിനുള്ളില്‍ നേരിട്ട് ഹാജരാകണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിജയ് നായകനായ മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയാണ് വിജയ്‌യെ കഴിഞ്ഞ ബുധനാഴ്ച ഇന്‍കം ടാക്‌സ് വിഭാഗം കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് വീട്ടിലെത്തിച്ച് 30 മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും അനധികൃതമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഇന്‍കം ടാക്‌സ് വിഭാഗം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.