വിനോദ് ഖന്ന അന്തരിച്ചു

ബോളിവുഡ് താരവും എംപിയുമായ വിനോദ് ഖന്ന അന്തരിച്ചു. ദീര്ഘകാലമായി അര്ബുദത്തിന് ചികിത്സയിലായിരുന്നു. 70 വയസായിരുന്നു. കടുത്ത നിര്ജ്ജലീകരണത്തെത്തുടര്ന്ന് അടുത്തിടെ ഇദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ ചിത്രങ്ങള് സോഷ്യല് മീഡിയയില് പ്രചരിച്ചിരുന്നു. മുംബൈ ഗിര്ഗാവിലുള്ള എച്ച്എന് റിലയന്സ് ഫൗണ്ടേഷന് ആന്ഡ് റിസര്ച്ച് സെന്ററിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പഞ്ചാബിലെ ഗുര്ദാസ്പൂരില് നിന്നുള്ള ബിജെപി എംപി കൂടിയായിരുന്നു വിനോദ് ഖന്ന. കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രിയായും വിദേശകാര്യ സഹമന്ത്രിയായും പ്രവര്ത്തിച്ചിട്ടുണ്ട്.
 | 

വിനോദ് ഖന്ന അന്തരിച്ചു

മുംബൈ: ബോളിവുഡ് താരവും എംപിയുമായ വിനോദ് ഖന്ന അന്തരിച്ചു. ദീര്‍ഘകാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 70 വയസായിരുന്നു അദ്ദേഹത്തിന്. കടുത്ത നിര്‍ജ്ജലീകരണത്തെത്തുടര്‍ന്ന് അടുത്തിടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മുംബൈ ഗിര്‍ഗാവിലുള്ള എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നുള്ള ബിജെപി എംപി കൂടിയായിരുന്നു വിനോദ് ഖന്ന. കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രിയായും വിദേശകാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിഭജനത്തിനുശേഷം ഇന്ത്യയിലേക്ക് കുടിയേറിയ വിനോദ് ഖന്ന പാകിസ്ഥാനിലെ പെഷവാറിലാണ് ജനിച്ചത്. 1968ല്‍ പുറത്തിറങ്ങിയ സുനില്‍ ദത്ത് ചിത്രമായ മന്‍ കാ മീത്തില്‍ വില്ലനായായിരുന്നു ഖന്നയുടെ അരങ്ങേറ്റം. 1997 വരെ സഹനടനായും വില്ലനായും അഭിനയിച്ചിരുന്ന അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായത് ആ വര്‍ഷം പുറത്തിറങ്ങിയ ഹം തും ഔര്‍ വോ എന്ന ചിത്രമായിരുന്നു. അക്കാലത്തെ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഖന്ന അമര്‍ അക്ബര്‍ ആന്റണി, ഫരെബി, ദി ബേണിംഗ് ട്രയെിന്‍, സലിം, മേരെ ആപ്‌നെ അജാനക്, ഖുര്‍ബാനി,. ഇംതിഹാന്‍ തുടങ്ങിയ സിനിമകളിലൂടെ ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. ഹാത്ത് കി സഫായിയിലെ മികച്ച അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ഇടക്കാലത്ത് ഓഷോയുടെ ശിഷ്യത്വം സ്വീകരച്ച വിനോദ് ഖന്ന എണ്‍പതുകളിലാണ് സിനിമാ ലോകത്തേക്ക് പിന്നീട് മടങ്ങി വരുന്നത്. പാകിസ്താനി ചിത്രമായ ഗോഡ്ഫാദര്‍, ഇന്‍സാഫ്, മുസഫര്‍ എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം തന്റെ വരവറിയിച്ചു. പന്നീട് രാഷ്ട്രീയത്തിലേക്ക് കടന്ന വിനോദ്ഖന്ന 1997ലും 99ലും പഞ്ചാബില്‍ നിന്നും ബിജെപി അംഗമായി ലോക്‌സഭയിലെത്തി. ബിജെപി സര്‍ക്കാരിലെ ടൂറിസം വിദേശകാര്യം സാംസ്‌കാരികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ല്‍ ഗുരുദാസ്പൂരില്‍ പരാജയം അറിഞ്ഞ ഖന്ന 2014ല്‍ വീണ്ടും അവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

വിവാഹശേഷം 1985ല്‍ ഭാര്യ ഗീതാഞ്ജലിയുമായി വേര്‍പിരിഞ്ഞ ഖന്നക്ക് ബോളിവുഡ് നടന്‍മാരായ അക്ഷയ് ഖന്നയും, രാഹുല്‍ ഖന്നയുമാണ് ആ ബന്ധത്തില്‍ മക്കളായുള്ളത്. 90ല്‍ വീണ്ടും വിവാഹം കഴിച്ച വിനോദ് ഖന്നക്ക് സാക്ഷി ഖന്ന, ശ്രദ്ധ ഖന്ന എന്നീ പെണ്‍മക്കളുമുണ്ട്. 2015ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രമായ ദില്‍വാലയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.