‘പാലഭിഷേകം’ ചെയ്യുന്നതിനിടെ നടന്‍ അജിത്തിന്റെ കട്ട്ഔട്ട് തകര്‍ന്ന് വീണ് ഇരുപതിലധികം പേര്‍ക്ക് പരിക്ക്; വീഡിയോ

പാലഭിഷേകം ചെയ്യുന്നതിനിടെ സൂപ്പര് താരം അജിത്തിന്റെ കട്ട്ഔട്ട് തകര്ന്ന് വീണ് ഇരുപതിലധികം പേര്ക്ക് പരിക്ക്. തമിഴ്നാട്ടിലാണ് സംഭവം. അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിശ്വാസം റിലീസിംഗിനോട് അനുബന്ധിച്ചാണ് ആരാധകര് ഭീമന് കട്ട്ഔട്ട് സ്ഥാപിച്ചത്. തകരുന്ന സമയത്ത് കട്ട്ഔട്ടിന് മുകളില് പത്തിലധികം ആരാധകര് ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
 | 
‘പാലഭിഷേകം’ ചെയ്യുന്നതിനിടെ നടന്‍ അജിത്തിന്റെ കട്ട്ഔട്ട് തകര്‍ന്ന് വീണ് ഇരുപതിലധികം പേര്‍ക്ക് പരിക്ക്; വീഡിയോ

ചെന്നൈ: പാലഭിഷേകം ചെയ്യുന്നതിനിടെ സൂപ്പര്‍ താരം അജിത്തിന്റെ കട്ട്ഔട്ട് തകര്‍ന്ന് വീണ് ഇരുപതിലധികം പേര്‍ക്ക് പരിക്ക്. തമിഴ്‌നാട്ടിലാണ് സംഭവം. അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിശ്വാസം റിലീസിംഗിനോട് അനുബന്ധിച്ചാണ് ആരാധകര്‍ ഭീമന്‍ കട്ട്ഔട്ട് സ്ഥാപിച്ചത്. തകരുന്ന സമയത്ത് കട്ട്ഔട്ടിന് മുകളില്‍ പത്തിലധികം ആരാധകര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ തമിഴ്നാട്ടിലെ വെല്ലൂരില്‍ അജിത്ത്-രജനി ഫാന്‍സ് തെരുവില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റിട്ടുണ്ട്. ഒരാളുടെ നില അതീവ ഗുരുതരമാണ്. അജിത്ത് ചിത്രം വിശ്വാസവും രജനീകാന്ത് ചിത്രം പേട്ടയും ഇന്ന് റിലീസ് ചെയ്തിരുന്നു. റിലീസുമായി ബന്ധപ്പെട്ട് വലിയ ആഘോഷങ്ങളാണ് ഇരു നടന്മാരുടെ ആരാധകരും സംസ്ഥാനത്ത് സംഘടിപ്പിച്ചത്. പ്രമുഖ തീയേറ്ററുകളിലെല്ലാം വലിയ ഫ്ളക്സുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. ഫ്ളക്സുകള്‍ വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ കാട്ട്പാടിയില്‍ സിനിമയ്ക്ക് പോകാന്‍ പണം നല്‍കാത്തതിന് അച്ഛനെ മകന്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകന്‍ അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്. അജിത്തിന്റെ കടുത്ത ആരാധകനാണ് അച്ഛനെ ആക്രമിച്ച അജിത്ത് കുമാര്‍.

വീഡിയോ കാണാം.

തമിഴ് സൂപ്പർ താരം അജിത്തിന്റെ പുതിയ സിനിമയായ "വിശ്വാസം" റിലീസിങ്ങിനോട് അനുബന്ധിച്ചു കട്ട്ഔട്ടിൽ പാലഭിഷേകം നടത്തുന്നതിനിടയിൽ കൂറ്റൻ കട്ട്ഔട്ട് തകർന്ന് വീണ് മൂപ്പാകുതോളം ആളുകൾക്ക് പരിക്ക്. വീഡിയോ ചുവടെ ചേർത്തിരിക്കുന്നു.

Posted by Pampady LIVE on Thursday, January 10, 2019