ഏറ്റുമുട്ടലിനിടെ തോക്ക് കേടായാല്‍ ഇങ്ങനെയും ആക്രമിക്കാം! വീഡിയോ

ഏറ്റുമുട്ടലിനിടെ തോക്ക് കേടായാല് എന്തു സംഭവിക്കും. പിന്മാറുകയല്ലാതെ വേറെ മാര്ഗ്ഗമില്ല. എന്നാല് ഉത്തര് പ്രദേശിലെ സാംഭാല് ജില്ലയില് ഒരു കൂട്ടം അക്രമികളുമായി ഏറ്റുമുട്ടുകയായിരുന്ന ഒരു പോലീസുകാരന് ചെയ്തത് ഉപയോഗിച്ചത് മറ്റൊരു തന്ത്രമാണ്. തോക്ക് കേടായ വിവരം അക്രമി അറിയാതിരിക്കാന് വായകൊണ്ട് വെടിശബ്ദമുണ്ടാക്കി അക്രമിയെ ഭയപ്പെടുത്താനാണ് ഇയാള് ശ്രമിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റൊരു വ്യക്തി പകര്ത്തിയ നാടകീയ നിമിഷങ്ങള് ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലാവുകയാണ്.
 | 

ഏറ്റുമുട്ടലിനിടെ തോക്ക് കേടായാല്‍ ഇങ്ങനെയും ആക്രമിക്കാം! വീഡിയോ

ലക്നൗ: ഏറ്റുമുട്ടലിനിടെ തോക്ക് കേടായാല്‍ എന്തു സംഭവിക്കും. പിന്മാറുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. എന്നാല്‍ ഉത്തര്‍ പ്രദേശിലെ സാംഭാല്‍ ജില്ലയില്‍ ഒരു കൂട്ടം അക്രമികളുമായി ഏറ്റുമുട്ടുകയായിരുന്ന ഒരു പോലീസുകാരന്‍ ചെയ്തത് ഉപയോഗിച്ചത് മറ്റൊരു തന്ത്രമാണ്. തോക്ക് കേടായ വിവരം അക്രമി അറിയാതിരിക്കാന്‍ വായകൊണ്ട് വെടിശബ്ദമുണ്ടാക്കി അക്രമിയെ ഭയപ്പെടുത്താനാണ് ഇയാള്‍ ശ്രമിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റൊരു വ്യക്തി പകര്‍ത്തിയ നാടകീയ നിമിഷങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

അക്രമികള്‍ക്കെതിരെ സ്ഥിരമായി ഉപയോഗിക്കുന്ന തന്ത്രമാണിതെന്ന് പിന്നീട് യു.പി പോലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിക്കുകയും ചെയ്തു. ഈ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പോലീസ് വെടിവെച്ച് വീഴ്ത്തിയാണ് പിടികൂടിയത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്യുന്നതിനായി നടത്തിയ ഒപ്പറേഷനിടയ്ക്കായിരുന്നു സംഭവം.

വീഡിയോ കാണാം.