ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിവോ പിന്‍മാറുന്നു

ഐപിഎല് സ്പോണ്സര്ഷിപ്പില് നിന്ന് ചൈനീസ് മൊബൈല് കമ്പനിയായ വിവോ പിന്മാറുന്നു.
 | 
ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിവോ പിന്‍മാറുന്നു

മുംബൈ: ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ പിന്‍മാറുന്നു. സോഷ്യല്‍ മീഡിയയില്‍ വിരുദ്ധ വികാരം ശക്തമായതിനെ തുടര്‍ന്നാണ് കമ്പനിയുടെ നീക്കം. ചൈനീസ് വിരുദ്ധ വികാരം ശക്തമാണെങ്കിലും സ്‌പോര്‍സറായി ചൈനീസ് കമ്പനിയെ നിലനിര്‍ത്തുന്നതില്‍ ബിസിസിഐക്കെതിരെ പ്രതിഷേധം വ്യാപകമായിരുന്നു.

2020 സീസണില്‍ മാത്രമായിരിക്കും കമ്പനി വിട്ടു നില്‍ക്കുകയെന്നാണ് വിവരം. 2018ല്‍ 2199 രൂപയാണ് സ്‌പോണ്‍സര്‍ഷിപ്പ് തുകയായി വിവോ ബിസിസിഐക്ക് നല്‍കിയിരിക്കുന്നത്. 5 വര്‍ഷത്തേക്കുള്ള കരാറാണ് ഇത്. ഈ വര്‍ഷത്തെ ഐപിഎല്‍ സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിച്ച് നവംബര്‍ 10ന് അവസാനിക്കും.

ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. വിവോ പിന്‍മാറുന്നത് സംബന്ധിച്ച് ബിസിസിഐ വിശദീകരണം നല്‍കിയിട്ടില്ല. എല്ലാ സ്‌പോണ്‍സര്‍മാരെയും നിലനിര്‍ത്തുമെന്നായിരുന്നു നേരത്തേ ബോര്‍ഡ് അറിയിച്ചിരുന്നത്.