ജിയോയെ നേരിടാന്‍ വോഡഫോണും എത്തുന്നു; 4ജിയില്‍ ഇരട്ടി ഡേറ്റ വാഗ്ദാനം

റിലയന്സ് ജിയോ ഹാപ്പി ന്യൂഇയര് എന്ന പേരില് വെല്ക്കം ഓഫറിന്റെ കാലാവധി നീട്ടിയതോടെ ടെലികോം രംഗത്ത് മത്സരം വീണ്ടും മുറുകുന്നു. ബിഎസ്എന്എല് ആണ് ഓഫറുകളുമായി ആദ്യമെത്തിയത്. ഇപ്പോള് വോഡഫോണും പുതിയ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ്. 255 രൂപയ്ക്ക് മുകളിലുള്ള എല്ലാ 4ജി പ്ലാനുകളിലും ഇരട്ടി ഡേറ്റയാണ് കമ്പനിയുടെ വാഗ്ദാനം.
 | 

ജിയോയെ നേരിടാന്‍ വോഡഫോണും എത്തുന്നു; 4ജിയില്‍ ഇരട്ടി ഡേറ്റ വാഗ്ദാനം

മുബൈ: റിലയന്‍സ് ജിയോ ഹാപ്പി ന്യൂഇയര്‍ എന്ന പേരില്‍ വെല്‍ക്കം ഓഫറിന്റെ കാലാവധി നീട്ടിയതോടെ ടെലികോം രംഗത്ത് മത്സരം വീണ്ടും മുറുകുന്നു. ബിഎസ്എന്‍എല്‍ ആണ് ഓഫറുകളുമായി ആദ്യമെത്തിയത്. ഇപ്പോള്‍ വോഡഫോണും പുതിയ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ്. 255 രൂപയ്ക്ക് മുകളിലുള്ള എല്ലാ 4ജി പ്ലാനുകളിലും ഇരട്ടി ഡേറ്റയാണ് കമ്പനിയുടെ വാഗ്ദാനം.

എല്ലാ വെഡാഫോണ്‍ 4ജി പ്രീപെയ്ഡ് വരിക്കാര്‍ക്കും ഡബിള്‍ ഡേറ്റാ ഓഫര്‍ ലഭിക്കും. പുതിയ ഓഫര്‍ പ്രകാരം ഒരു ജിബി ലഭിച്ചിരുന്ന 255 രൂപയുടെ 4ജി പ്ലാനില്‍ ഇനി മുതല്‍ രണ്ട് ജിബി ഡേറ്റ ലഭിക്കും. 459 രൂപ പ്ലാനില്‍ ആറ് ജിബി ഡേറ്റയും 559 രൂപാ പ്ലാനില്‍ എട്ട് ജിബി ഡേറ്റയും 999 രൂപാ പ്ലാനില്‍ 20 ജിബി ഡേറ്റയും 1999 രൂപാ പ്ലാനില്‍ 40 ജിബി ഡേറ്റയുമാണ് പുതിയ ഓഫര്‍. 28 ദിവസമാണ് പ്ലാനുകളുടെ കാലാവധി.

സെപ്റ്റംബറില്‍ ജിയോ രംഗത്തെത്തിയതു മുതല്‍ മറ്റ് സേവനദാതാക്കള്‍ കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മത്സരത്തിന് തയ്യാറായിരുന്നു. ബിഎസ്എന്‍എല്‍ ആയിരുന്നു കൂടുതല്‍ ഇളവുകള്‍ നല്‍കിയത്. ഡിസംബര്‍ 31ന് കാലാവധി അവസാനിക്കുമായിരുന്ന വെല്‍കം ഓഫറാണ് ജിയോ മൂന്നു മാസത്തേക്ക് നീട്ടിയത്. ട്രായ് നിബന്ധനകള്‍ പ്രകാരം 90 ദിവസത്തേക്ക് മാത്രമേ സൗജന്യ ഓഫറുകള്‍ നല്‍കാനാവൂ. ഇത് മറികടക്കാനാണ് ഹാപ്പി ന്യൂഇയര്‍ എന്ന് പേര് മാറ്റി ഈ സൗജന്യ സേവനങ്ങള്‍ ജിയോ നീട്ടിയത്.