വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്

വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് സമര്പ്പിക്കപ്പെട്ട ഹര്ജിയില് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്. നാലാഴ്ചയ്ക്കുള്ളില് വിശദീകരണം നല്കണമെന്നാണ് ആവശ്യം. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിലുപയോഗിക്കുന്ന സോഫ്റ്റ്വെയറുകളുടെ ഗുണനിലവാരം, വൈറസുകള് വോട്ടിങ്ങ് യന്ത്രത്തെ ബാധിക്കുമോ, യന്ത്രം ഹാക്ക് ചെയ്യപ്പെടാന് സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം നല്കേണ്ടത്.
 | 

വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്. നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിലുപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ ഗുണനിലവാരം, വൈറസുകള്‍ വോട്ടിങ്ങ് യന്ത്രത്തെ ബാധിക്കുമോ, യന്ത്രം ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം നല്‍കേണ്ടത്.

ഉത്തര്‍ പ്രദേശില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം നടന്നതായി ആരോപിച്ച് ബിഎസ്പി നേതാവ് മായാവതി, ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എം.എല്‍. ശര്‍മ നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. സിബിഐക്കും നോട്ടീസ് അയക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരാകരിച്ചു.

വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടന്നെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചിരുന്നു. ഇലക്ട്രോണിക് മെഷീനുകളില്‍ കൃത്രിമത്വം നടത്താന്‍ കഴിയുമോ എന്ന് തെളിയിക്കാന്‍ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും അത് തെളിയിക്കാന്‍ സാധിച്ചില്ലെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയത്.