നാളെയല്ലെങ്കില്‍ മറ്റന്നാള്‍ ഭൂരിപക്ഷം തെളിയിച്ചിരിക്കുമെന്ന് യെദിയൂരപ്പ; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെന്ന് സൂചന

നാളെയോ മറ്റന്നാളോ ബി.ജെ.പി സര്ക്കാര് ഭൂരിപക്ഷം തെളിയിച്ചിരിക്കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ. ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് നാളെയാണ് ഹാജരാക്കേണ്ടത്. അതേസമയം കോണ്ഗ്രസില് കൊഴിഞ്ഞുപോക്ക് തുടരുന്നുവെന്നും റിപ്പോര്ട്ടുകളുണ്ട്. 2 കോണ്ഗ്രസ് എംഎല്എമാര് ബിജെപി പാളയത്തിലെത്തിയതായാണ് സൂചന. എന്നാല് ഇക്കാര്യങ്ങള് സ്ഥിരീകരിച്ചിട്ടില്ല. എല്ലാ എംഎല്എമാരും തങ്ങള്ക്കൊപ്പമുണ്ടെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടു.
 | 

നാളെയല്ലെങ്കില്‍ മറ്റന്നാള്‍ ഭൂരിപക്ഷം തെളിയിച്ചിരിക്കുമെന്ന് യെദിയൂരപ്പ; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെന്ന് സൂചന

ബംഗളൂരു: നാളെയോ മറ്റന്നാളോ ബി.ജെ.പി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചിരിക്കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ. ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് നാളെയാണ് ഹാജരാക്കേണ്ടത്. അതേസമയം കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തിയതായാണ് സൂചന. എന്നാല്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. എല്ലാ എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമുണ്ടെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടു.

കാത്തിരിക്കൂവെന്നും നാളെയോ മറ്റന്നാളോ ആയി ഭൂരിപക്ഷം തെളിയിച്ച് കാണിക്കുമെന്നും ആയിരുന്നു യെദിയൂരപ്പയുടെ ആദ്യ പ്രതികരണം. ചാക്കിട്ട് പിടുത്തം വിജയം കാണുന്നുവെന്നതാണ് ബിജെപിയുടെ ആത്മവിശ്വാസത്തിന് പിന്നിലെന്ന് നിരീക്ഷകര്‍ പറയുന്നത്. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനെതിരെ കോണ്‍ഗ്രസും ജെ.ഡി.എസും രാത്രി വൈകി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചത് തിരിച്ചടിയായി. ഗവര്‍ണര്‍ വിവേചനപരമായിട്ടാണ് പെരുമാറിയതെന്ന് ആരോപിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ നടത്തുന്ന പ്രതിഷേധം രാജ്ഭവന് മുന്നില്‍ തുടരുകയാണ്.