റിപ്പബ്ലിക് ദിനത്തിൽ പള്ളികളിൽ ദേശീയപതാക ഉയർത്താനും ഭരണഘടനയുടെ ആമുഖം വായിക്കാനും വഖഫ് ബോർഡിന്റെ ഉത്തരവ്

റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ വഖഫിന് കീഴിലുള്ള മുസ്ലീം പള്ളികളിൽ ദേശീയപതാക ഉയർത്താനും ഭരണഘടനയുടെ ആമുഖം വായിക്കാനും ഉത്തരവ്.
 | 
റിപ്പബ്ലിക് ദിനത്തിൽ പള്ളികളിൽ ദേശീയപതാക ഉയർത്താനും ഭരണഘടനയുടെ ആമുഖം വായിക്കാനും വഖഫ് ബോർഡിന്റെ ഉത്തരവ്

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ വഖഫിന് കീഴിലുള്ള മുസ്ലീം പള്ളികളിൽ ദേശീയപതാക ഉയർത്താനും ഭരണഘടനയുടെ ആമുഖം വായിക്കാനും ഉത്തരവ്. സംസ്ഥാന വഖഫ് ബോർഡ് ആണ് ഉത്തരവിട്ടിരിക്കുന്നത്. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കാനും നിർദ്ദേശത്തിൽ പറയുന്നു. സർക്കാരിന്റെ നിയന്ത്രണത്തിലാണ് വഖഫ് ബോർഡ്.

ലത്തീൻ സഭയും പള്ളികളിൽ നാളെ ഭരണഘടനയുടെ ആമുഖം വായിക്കാൻ ആഹ്വാനം ചെയ്തു. ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയാണ് ഈ ആഹ്വാനം നൽകിയിരിക്കുന്നത്. റിപ്പബ്ലിക് ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാനാണ് ലത്തീൻ സഭയുടെ തീരുമാനം. പൗരത്വ നിയമ ഭേദഗതിയിൽ ആശങ്ക രേഖപ്പെടുത്തുന്ന ഇടയ ലേഖനവും പള്ളികളിൽ നാളെ വായിക്കും.

നാളെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ എൽഡിഎഫിന്‍റെ മനുഷ്യശൃംഖല നടക്കുന്നത്. നാളെ എല്ലാ കേന്ദ്രങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കും,ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. മുസ്ലീം ലീ​ഗിന്റെ പങ്കാളിത്തവും എൽഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്.