ഉത്തരാഖണ്ഡില്‍ ആശുപത്രി ജീവനക്കാരന്‍ നവജാത ശിശുവിന്റെ കാലൊടിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഉത്തരാഖണ്ഡിലെ റൂര്ക്കിയില് ആശുപത്രി ജീവനക്കാരന് നവജാതശിശുവിന്റെ കാല് ഒടിച്ചു. റൂര്ക്കിയിലുള്ള സ്വകാര്യാശുപത്രിയില് ജനുവരി 28-ാം തിയതിയാണ് സംഭവമുണ്ടായത്. നവജാതശിശുക്കളെ പരിചരിക്കുന്ന നിയോനേറ്റല് ഐസിയുവില് ഡ്യൂട്ടിയിലുണ്ടായിരുന്ന വാര്ഡ് ബോയിയാണ് മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാല് ഒടിച്ചത്. കുഞ്ഞ് നിര്ത്താതെ കരഞ്ഞതാണ് ഇയാളെ പ്രകോപിതനാക്കിയതെന്നാണ് വിവരം.
 | 

ഉത്തരാഖണ്ഡില്‍ ആശുപത്രി ജീവനക്കാരന്‍ നവജാത ശിശുവിന്റെ കാലൊടിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

റൂര്‍ക്കി: ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ആശുപത്രി ജീവനക്കാരന്‍ നവജാതശിശുവിന്റെ കാല്‍ ഒടിച്ചു. റൂര്‍ക്കിയിലുള്ള സ്വകാര്യാശുപത്രിയില്‍ ജനുവരി 28-ാം തിയതിയാണ് സംഭവമുണ്ടായത്. നവജാതശിശുക്കളെ പരിചരിക്കുന്ന നിയോനേറ്റല്‍ ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വാര്‍ഡ് ബോയിയാണ് മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാല്‍ ഒടിച്ചത്. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതാണ് ഇയാളെ പ്രകോപിതനാക്കിയതെന്നാണ് വിവരം.

26-ാം തിയതി ജനിച്ച കുഞ്ഞിന് ശ്വസന പ്രശ്‌നങ്ങള്‍ കണ്ടതിനേത്തുടര്‍ന്നാണ് സ്വകാര്യാശുപത്രിയുടെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഡെറാഡൂണിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിനെ വിശദമായി പരിശോധിച്ചപ്പോളാണ് ക്രൂരമായ മര്‍ദ്ദനമേറ്റതായി സ്ഥിരീകരിച്ചത്. എന്‍ഐസിയുവിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളില്‍ ഇയാള്‍ ചെയ്യുന്ന ക്രൂരകൃത്യം പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ടൈംസ് നൗ ചാനല്‍ പുറത്തു വിട്ടു.

വാര്‍ഡ് ബോയിയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീഡിയോ കാണാം