രജനികാന്തിനെ അനുസ്മരിപ്പിച്ച് ഒരു ട്രാഫിക് പോലീസുകാരൻ

സൂപ്പർ സ്റ്റാർ ആകുന്നതിന് മുൻപ് രജനികാന്ത് പല ജോലികളും ചെയ്തിട്ടുണ്ട്. ബസ് കണ്ടക്ടറായി ജോലി നോക്കിയിരുന്ന സമയത്ത് രജനിയുടെ സ്റ്റൈലൻ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്.
 | 
രജനികാന്തിനെ അനുസ്മരിപ്പിച്ച് ഒരു ട്രാഫിക് പോലീസുകാരൻ

 

ഭോപ്പാൽ: സൂപ്പർ സ്റ്റാർ ആകുന്നതിന് മുൻപ് രജനികാന്ത് പല ജോലികളും ചെയ്തിട്ടുണ്ട്. ബസ് കണ്ടക്ടറായി ജോലി നോക്കിയിരുന്ന സമയത്ത് രജനിയുടെ സ്‌റ്റൈലൻ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. ഇത് തന്നെയാണ് അദ്ദേഹത്തിന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്ന് കൊടുത്തത് എന്നും പറയാറുണ്ട്. രജനിയെ അനുസ്മരിപ്പിക്കും വിധമുള്ള ചേഷ്ടകൾ ഇപ്പോൾ മധ്യപ്രദേശിലെ ഒരു ട്രാഫിക് പോലീസുകാരനെയും പ്രസിദ്ധനാക്കിയിരിക്കുകയാണ്.

രഞ്ജീത് സിങ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. പോപ്പ് താരം മൈക്കിൾ ജാക്‌സന്റെ പ്രശസ്തമായ സ്റ്റെപ്പുകളെല്ലാമാണ് ഇദ്ദേഹം തിരക്കേറിയ റോഡിൽ കാഴ്ചവെക്കുന്നത്. നൃത്തം ചെയ്തുകൊണ്ടാണ് ട്രാഫിക് നിയന്ത്രിക്കുന്നതും സിഗ്നൽ കാണിക്കുന്നതുമെല്ലാം. വലിയ മീശയും സൺഗ്ലാസും വച്ച് സ്റ്റൈലായി തന്നെയാണ് നിൽപ്പ്. ഇതിനെ ആളുകൾ അതിശയത്തോടെയും ചിലർ പരിഹാസത്തോടെയും എടുക്കുന്നുണ്ടെങ്കിലും ട്രാഫിക് നിയമം അനുസരിക്കാൻ മടികാണിക്കാറില്ലെന്നും രഞ്ജീത് പറയുന്നു. യുവാക്കൾ ഈ രംഗങ്ങളെല്ലാം കൗതുകത്തോടെ മൊബൈൽ ക്യാമറയിൽ പകർത്തുന്നതും ഇവിടത്തെ പതിവ് കാഴ്ചയാണ്.

വീഡിയോ കാണാം.