ജെഎന്‍യു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദള്‍; എബിവിപിയെ രക്ഷിക്കാനുള്ള ശ്രമമെന്ന് വിദ്യാര്‍ത്ഥികള്‍

ഞായറാഴ്ച ജെഎന്യുവില് ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രാഷ്ട്ര ദള് എന്ന ഹിന്ദുത്വ സംഘടന.
 | 
ജെഎന്‍യു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദള്‍; എബിവിപിയെ രക്ഷിക്കാനുള്ള ശ്രമമെന്ന് വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: ഞായറാഴ്ച ജെഎന്‍യുവില്‍ ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദള്‍ എന്ന ഹിന്ദുത്വ സംഘടന. സംഘടനയുടെ തലവനായ പിങ്കി ഭയ്യ എന്ന് അറിയപ്പെടുന്ന ഭൂപേന്ദ്ര തോമര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. എബിവിപിയുടെ നേതൃത്വത്തിലാണ് ജെഎന്‍യുവില്‍ ആക്രമണം നടന്നതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തീവ്ര വലതുപക്ഷ സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുന്നത്. എബിവിപിയെ രക്ഷിക്കുന്നതിനുള്ള ശ്രമമാണ് ഇതെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് തോമര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. സര്‍വകലാശാലയില്‍ നടക്കുന്നത് ‘ദേശവിരുദ്ധ’, ‘ഹിന്ദു വിരുദ്ധ’ പ്രവര്‍ത്തനങ്ങളാണെന്ന സംഘപരിവാര്‍ പ്രചാരണം ആവര്‍ത്തിക്കുന്ന തോമര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ജെഎന്‍യു ക്യാമ്പസിലെ അനുഭവം ഉണ്ടാകുമെന്ന് പറയുന്നു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം രാജ്യത്തിന് എതിരെ പ്രവര്‍ത്തിക്കുകയാണ് ഇവര്‍ എന്നാണ് തോമര്‍ പറയുന്നത്.

ജെഎന്‍യുവിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിന്ദു രക്ഷാ ദള്‍ ഏറ്റെടുക്കുകയാണ്. അവര്‍ ഞങ്ങളുടെ ആളുകളായിരുന്നു. ഭാരതമാതാവിനെ സേവിക്കാന്‍ കഴിയാത്തവര്‍ക്ക് ഇവിടെ ജീവിക്കാന്‍ അവകാശമില്ലെന്നും ഞങ്ങളുടെ മതത്തിനെതിരെ സംസാരിക്കുന്നവര്‍ക്ക് മാപ്പ് നല്‍കില്ലെന്നും തോമര്‍ പറയുന്നു.

വീഡിയോ കാണാം