ഫയല്‍ ഷെയറിംഗ് സൈറ്റായ വീട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ നിരോധിച്ചു

ഫയല് ഷെയറിംഗ് വെബ്സൈറ്റായ വീട്രാന്സ്ഫര് ഇന്ത്യയില് നിരോധിച്ച് ടെലികോം വകുപ്പ്.
 | 
ഫയല്‍ ഷെയറിംഗ് സൈറ്റായ വീട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ നിരോധിച്ചു

ന്യൂഡല്‍ഹി: ഫയല്‍ ഷെയറിംഗ് വെബ്‌സൈറ്റായ വീട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ നിരോധിച്ച് ടെലികോം വകുപ്പ്. പൊതുതാല്‍പര്യവും ദേശീയ താല്‍പര്യവും പരിഗണിച്ചാണ് നടപടിയെന്നാണ് വിശദീകരണം. വീട്രാന്‍സ്ഫറിന്റെ യുആര്‍എല്‍ നീക്കം ചെയ്യണമെന്ന് രാജ്യത്തെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ടെലികോം വകുപ്പ് നിര്‍ദേശം നല്‍കി.

രണ്ട് യുആര്‍എല്ലുകള്‍ നീക്കണമെന്ന് ആദ്യം നല്‍കിയ രണ്ട് നോട്ടീസുകളില്‍ പറഞ്ഞിരുന്നു. മൂന്നാമത് നല്‍കിയ നോട്ടീസില്‍ വെബ്‌സൈറ്റ് പൂര്‍ണ്ണമായും വിലക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ സൈറ്റിന്റെ ജനപ്രീതി വര്‍ദ്ധിച്ചിരുന്നു.

പ്രത്യേക അക്കൗണ്ട് നിര്‍മിക്കാതെ തന്നെ 2 ജിബി വരെയുള്ള ഫയലുകള്‍ ഇമെയിലുകളിലേക്ക് അയക്കാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോമായിരുന്നു ഇത്. സൈറ്റ് നിരോധിക്കുന്നതിന് വ്യക്തമായ കാരണങ്ങളൊന്നും ടെലികോം വകുപ്പ് നല്‍കിയിട്ടില്ല.