മാഗി പരസ്യം; മാധുരി ദീക്ഷിതിന് നോട്ടീസ്

മാഗി ന്യൂഡിൽസ് വിവാദത്തിൽ ബോളിവുഡ് നടി മാധുരി ദീക്ഷിതിനും (48) പണികിട്ടി. മാഗിയുടെ പരസ്യത്തിൽ അഭിനയച്ചതിന്റെ പേരിൽ മാധുരിയ്ക്ക് ഉത്തരാഖണ്ഡ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസട്രേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്.
 | 
മാഗി പരസ്യം; മാധുരി ദീക്ഷിതിന് നോട്ടീസ്

 

ഡെറാഡൂൺ: മാഗി ന്യൂഡിൽസ് വിവാദത്തിൽ ബോളിവുഡ് നടി മാധുരി ദീക്ഷിതിനും (48) പണികിട്ടി. മാഗിയുടെ പരസ്യത്തിൽ അഭിനയച്ചതിന്റെ പേരിൽ മാധുരിയ്ക്ക് ഉത്തരാഖണ്ഡ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസട്രേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്.

മാഗിയിൽ അപകടകരമായ അളവിൽ ലെഡിന്റെയും എം.എസ്.ജിയുടെയും (അജിനാമോട്ടോ) അംശം കണ്ടെത്തിയത് വാർത്തയായിരുന്നു. ഇതിന്റെ സാന്നിദ്ധ്യം അവയവങ്ങൾക്ക് കേടുപാടുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് മാഗി ന്യൂഡിൽസിന്റെ ലൈസൻസ് റദ്ദാക്കാൻ ലക്‌നൗവിലെ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ശുപാർശ ചെയ്തു. നെസ്ലേ ഇന്ത്യ യു.പിയിലെ മാർക്കറ്റുകളിൽ നിന്നും ഉൽപന്നം പിൻവലിച്ചെങ്കിലും ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു.

മാഗി നൂഡിൽസിന്റെ പരസ്യത്തിൽ മാധുരി അവകാശപ്പെടുന്ന പോഷക ഗുണത്തെക്കുറിച്ച് 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആശ്യപ്പെടുന്നത്. ഇതിന് വിശദീകരണം നൽകാൻ കഴിയാത്തപക്ഷം ഇവർക്കെതിരേ കേസെടുക്കുമെന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥൻ മഹിമാനന്ദ് ജോഷി വ്യക്തമാക്കി.