രഹസ്യമായി ഫോൺ ചെയ്ത ഭർത്താവിനെ ഭാര്യ ടെറസ്സിൽ നിന്നും ചവിട്ടി താഴെയിട്ടു

വീടിന്റെ ടെറസ്സിൽ നിന്ന് ഫോണിൽ സംസാരിച്ച ഭർത്താവിനെ ഭാര്യ ചവിട്ടി താഴെയിട്ടു. ഗുരുതര പരിക്കുകളേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഗാസിയാബാദിലെ വിജയ്നഗർ നിവാസിയായ അമിതാണ് ഭാര്യ പൂജയുടെ ചവിട്ടുകൊണ്ട് ടെറസിൽ നിന്നും താഴേയ്ക്ക് വീണതെന്ന് സിറ്റി പോലീസ് പറഞ്ഞു.
 | 
രഹസ്യമായി ഫോൺ ചെയ്ത ഭർത്താവിനെ ഭാര്യ ടെറസ്സിൽ നിന്നും ചവിട്ടി താഴെയിട്ടു

ഗാസിയാബാദ്: വീടിന്റെ ടെറസ്സിൽ നിന്ന് ഫോണിൽ സംസാരിച്ച ഭർത്താവിനെ ഭാര്യ ചവിട്ടി താഴെയിട്ടു. ഗുരുതര പരിക്കുകളേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഗാസിയാബാദിലെ വിജയ്‌നഗർ നിവാസിയായ അമിതാണ് ഭാര്യ പൂജയുടെ ചവിട്ടുകൊണ്ട് ടെറസിൽ നിന്നും താഴേയ്ക്ക് വീണതെന്ന് സിറ്റി പോലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീടിന്റെ ടെറസ്സിലേയ്ക്ക് പൂജ കയറി വന്ന പ്പോൾ ഭർത്താവ് ഫോണിൽ മാറ്റാരോടെ സംസാരിക്കുകയായിരുന്നു. ഫോണിൽ ഭർത്താവിന്റെ കാമുകിയാണെന്ന് സംശയിച്ച ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. പൂജ ഭർത്താവിനെ പിടിച്ച് തള്ളുകയും ചവിട്ടുകയും ചെയ്തു. തുടർന്ന് ചവിട്ടിന്റെ ആഘാതത്തിൽ ബാലൻസ് തെറ്റി അമിത് ടെറസിൽ നിന്നും 12 അടി താഴ്ചയിലേയ്ക്ക് വീഴുകയായിരുന്നു. ഇയാളെ സാരമായ പരിക്കുകളോടെ എം.എം.ജി സർക്കാർ ആശുരത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ ജെ.ആർ ജോഷി പറഞ്ഞു. അമിതിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമേ കേസെടുക്കുകയുള്ളൂവെന്നും പോലീസ് അറിയിച്ചു. ഇവർക്ക് മൂന്ന് മക്കളുണ്ട്.