ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ തന്നെയെന്ന് രാജ്‌നാഥ് സിങ്

അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ തന്നെയുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ദാവൂദ് ഇബ്രാഹിം എവിടെയുണ്ടെന്ന് സർക്കാരിന് അറിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് ചൗധരി പറഞ്ഞത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.
 | 

ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ തന്നെയെന്ന് രാജ്‌നാഥ് സിങ്
ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ തന്നെയുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ദാവൂദ് ഇബ്രാഹിം എവിടെയുണ്ടെന്ന് സർക്കാരിന് അറിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് ചൗധരി പറഞ്ഞത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം. ദാവൂദ് പാകിസ്താനിൽ തന്നെയുണ്ടെന്ന എല്ലാ തെളിവുകളും നൽകിയിട്ടും പാകിസ്താൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദാവൂദിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര സഹമന്ത്രി ഹരിഭായ് ചൗധരിയുടെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. മെയ് അഞ്ചിന് നിത്യാനന്ദ് റായി എം.പിയുടെ ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിലാണ് ദാവൂദിന്റെ വിവരങ്ങൾ അറിയില്ലെന്ന് കേന്ദ്ര സഹമന്ത്രി വ്യക്തമാക്കിയത്. മന്ത്രിയുടെ വെളിപ്പെടുത്തൽ സഭയ്ക്കകത്തും പുറത്തും വിവാദമായിരുന്നു.