ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കിരണ്‍ ബേദി

ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് മുന് ഐപിഎസ് ഉദ്യോഗസ്ഥ കിരണ്ബേദി. ഇക്കഴിഞ്ഞ ഡല്ഹി നിയമസഭാ തെരഞ്ഞെടുപ്പില് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായിരുന്നു ബേദി. സ്ഥിരം രാഷ്ട്രീയക്കാരിയാകാനില്ലെന്നും അവര് വ്യക്തമാക്കി. പക്ഷേ ഊര്ജ്ജിതമായി പൊതുജനസേവന രംഗത്തുണ്ടാകുമെന്നും അവര് പറഞ്ഞു.
 | 

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കിരണ്‍ ബേദി

പനാജി: ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കിരണ്‍ബേദി. ഇക്കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു ബേദി. സ്ഥിരം രാഷ്ട്രീയക്കാരിയാകാനില്ലെന്നും അവര്‍ വ്യക്തമാക്കി. പക്ഷേ ഊര്‍ജ്ജിതമായി പൊതുജനസേവന രംഗത്തുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

രാഷ്ട്രീയമല്ല തന്റെ ഭാഷയെന്നും ബേദി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി തെരഞ്ഞെടുപ്പിന് ശേഷമുളള ജീവിതത്തെക്കുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബേദി.
ഡല്‍ഹി തെരഞ്ഞെടുപ്പ് നല്ലൊരു അനുഭവമായിരുന്നെന്നും അവര്‍ പറഞ്ഞു.
താന്‍ ജീവിതത്തില്‍ ഇന്നുവരെ അനുഭവിക്കാത്ത പലതിലൂടെയും കടന്ന് പോകാനായി. തന്നെ വിശ്വസിച്ച് ആ ദൗത്യം ഏല്‍പ്പിച്ച ബിജെപിയ്ക്ക് അവര്‍ നന്ദിയും രേഖപ്പെടുത്തി. ആംആദ്മി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായിരുന്ന ബേദി ഡല്‍ഹി തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്.