അഭിനന്ദന്‍ വര്‍ത്തമാന്റെ ഡീബ്രീഫിംഗ് അവസാനിച്ചു; ഇനി ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നത് വരെ വിശ്രമം

പാകിസ്ഥാന് സൈന്യത്തിന്റെ പിടിയില് നിന്ന് മോചിപ്പിക്കപ്പെട്ട വ്യോമസേനയുടെ വിംഗ് കമാന്ഡര് അഭിനന്ദന് വര്ത്തമാന്റെ ഡീബ്രീഫിംഗ് അവസാനിച്ചു. പൂര്ണ ആരോഗ്യാവസ്ഥയിലേക്ക് തിരികെയെത്തുന്നത് വരെ അഭിനന്ദന് വിശ്രമം അനുവദിച്ചിട്ടുണ്ട്. ആരോഗ്യ സ്ഥിതി വിണ്ടെടുക്കുന്ന മുറയ്ക്ക് അഭിനന്ദന് ജോലിയില് തിരികെ പ്രവേശിക്കാമെന്നാണ് വ്യോമസേനാ വൃത്തങ്ങള് നല്കുന്ന സൂചന. അഭിനന്ദന്റെ മാനസികവും ശാരീരകവുമായി ആരോഗ്യം വീണ്ടെടുക്കുകയാണ് നിലവില് പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹത്തെ ചികിത്സിച്ച മെഡിക്കല് ബോര്ഡ് വ്യക്തമാക്കിയിട്ടുണ്ട്.
 | 
അഭിനന്ദന്‍ വര്‍ത്തമാന്റെ ഡീബ്രീഫിംഗ് അവസാനിച്ചു; ഇനി ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നത് വരെ വിശ്രമം

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ഡീബ്രീഫിംഗ് അവസാനിച്ചു. പൂര്‍ണ ആരോഗ്യാവസ്ഥയിലേക്ക് തിരികെയെത്തുന്നത് വരെ അഭിനന്ദന് വിശ്രമം അനുവദിച്ചിട്ടുണ്ട്. ആരോഗ്യ സ്ഥിതി വിണ്ടെടുക്കുന്ന മുറയ്ക്ക് അഭിനന്ദന് ജോലിയില്‍ തിരികെ പ്രവേശിക്കാമെന്നാണ് വ്യോമസേനാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അഭിനന്ദന്റെ മാനസികവും ശാരീരകവുമായി ആരോഗ്യം വീണ്ടെടുക്കുകയാണ് നിലവില്‍ പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹത്തെ ചികിത്സിച്ച മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയ പാക് പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്‍ പറത്തിയ മിഗ്-21 ബൈസണ്‍ യുദ്ധവിമാനം തകര്‍ന്നു വീഴുന്നത്. നിയന്ത്രണരേഖക്കപ്പുറം തകര്‍ന്നു വീണ വിമാനത്തില്‍ നിന്നും അഭിനന്ദന്‍ പാരച്യൂട്ട് വഴി രക്ഷപ്പെട്ടു. എന്നാല്‍ നിലത്തിറങ്ങിയ ഉടന്‍ പാക് സൈന്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ത്യയെ ആക്രമിച്ച പാക് എഫ്-16 യുദ്ധവിമാനം വെടിവെച്ചു വീഴ്ത്തിയ ശേഷമാണ് അഭിനന്ദന്റെ വിമാനം തകര്‍ന്നത്.

48 മണിക്കൂറിന് ശേഷം പാകിസ്താന്‍ അഭിനന്ദനെ വാഗാ-അട്ടാരി അതിര്‍ത്തിയില്‍ ബിഎസ്എഫിന് കൈമാറി. നേരത്തെ പാകിസ്ഥാന്‍ സൈന്യം അഭിനന്ദനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രധാനപ്പെട്ട ചില രേഖകള്‍ കമാന്‍ഡര്‍ നശിപ്പിച്ചിരുന്നതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കിയിരുന്നു. പാക് സൈനിക ക്യാംപില്‍ വെച്ച് തനിക്ക് മാനസിക പീഡനങ്ങളേറ്റതായി അഭിനന്ദന്‍ വെളിപ്പെടുത്തിയിരുന്നു.