രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തത് രാമക്ഷേത്ര നിർമാണത്തിന് തടസം: രാജ്‌നാഥ് സിങ്

രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതാണ് അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തടസമാകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതുകൊണ്ട് ക്ഷേത്രനായുള്ള നിയമ നിർമ്മാണം കൊണ്ടു വരാൻ സാധിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
 | 

രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തത് രാമക്ഷേത്ര നിർമാണത്തിന് തടസം: രാജ്‌നാഥ് സിങ്

ലക്‌നൗ: രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതാണ് അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തടസമാകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതുകൊണ്ട് ക്ഷേത്രനായുള്ള നിയമ നിർമ്മാണം കൊണ്ടു വരാൻ സാധിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അയോദ്ധ്യയിൽ വിശ്വ ഹിന്ദു പരിഷത്ത് നേതാവ് നൃത്യ ഗോപാൽ ദാസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു കേന്ദ്ര മന്ത്രി.

രാജ്യസഭയിൽ ഭൂരിപക്ഷം കിട്ടിയാൽ രാമക്ഷേത്രവുമായി ബിജെപി മുന്നോട്ടു പോകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം മന്ത്രി നൽകിയില്ല. അതൊരു സാങ്കൽപ്പിക ചോദ്യം എന്നുമാത്രമായിരുന്നു രാജ്‌നാഥ് സിങിന്റെ മറുപടി.

ലോക്‌സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും 243 അംഗങ്ങളുള്ള രാജ്യസഭയിൽ 45 അംഗങ്ങൾ മാത്രമാണ് ബിജെപിയ്ക്കുള്ളത്. രാമക്ഷേത്രം ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ സാധിച്ചെടുക്കാൻ ബിജെപിക്ക് തടസമാകുന്നത് രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്മയാണ്.