സിഎഎ വിരുദ്ധ പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

സിഎഎ വിരുദ്ധ പ്രക്ഷോഭ പരിപാടിയില് പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി.
 | 
സിഎഎ വിരുദ്ധ പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

ബംഗളൂരു: സിഎഎ വിരുദ്ധ പ്രക്ഷോഭ പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. 124 എ, 153 എ, ബി എന്നീ വകുപ്പുകള്‍ ചുമത്തി സ്വമേധയാ കേസ് ഫയല്‍ ചെയ്തതായി പോലീസ് അറിയിച്ചു. യുവതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജാമ്യാപേക്ഷ തിങ്കളാഴ്ച പ്രാദേശിക കോടതി പരിഗണിക്കും.

ബംഗളൂരുവില്‍ ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അമൂല്യ എന്ന യുവതി പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ചത്. ഇതോടെ ഒവൈസിയും സംഘാടകരും ചേര്‍ന്ന് യുവതിയുടെ കയ്യില്‍ നിന്ന് മൈക്ക് പിടിച്ചു വാങ്ങുകയും മുദ്രാവാക്യം വിളിക്കുന്നത് തടയുകയും ചെയ്തു.

ഇക്കാര്യത്തില്‍ തനിക്കോ തന്റെ പാര്‍ട്ടിക്കോ യാതൊരു ബന്ധവുമില്ലെന്നും പാകിസ്ഥാനെ തങ്ങള്‍ ഒരു തരത്തിലും പിന്തുണക്കുന്നില്ലെന്നും വേദിയില്‍ വെച്ച് തന്നെ ഒവൈസി വിശദീകരിച്ചു.