വനിതാ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ഡ് ഓഫീസര്‍ പദവി നല്‍കണമെന്ന് സുപ്രീം കോടതി

വനിതാ ഉദ്യോഗസ്ഥര്ക്ക് സൈന്യത്തില് കമ്മീഷന്ഡ് പദവി നല്കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി.
 | 
വനിതാ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ഡ് ഓഫീസര്‍ പദവി നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വനിതാ ഉദ്യോഗസ്ഥര്‍ക്ക് സൈന്യത്തില്‍ കമ്മീഷന്‍ഡ് പദവി നല്‍കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. സൈന്യത്തില്‍ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും അവരുടെ സര്‍വീസ് കാലയളവ് പരിഗണിക്കാതെ സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

നാവിക സേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലുള്ള എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരം കമ്മീഷന്‍ പദിവികള്‍ നല്‍കണമെന്ന 2010ലെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ പ്രതിരോധ മന്ത്രാലയം നല്‍കിയ ഹര്‍ജിയിലാണ് വിധി. സ്ത്രീകള്‍ കമാന്‍ഡര്‍മാരായാല്‍ അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ പുരുഷ സൈനികര്‍ തയ്യാറാവില്ലെന്നും ഇത്തരം പദവികള്‍ വഹിക്കാന്‍ സ്ത്രീകളുടെ ശാരീരിക പ്രത്യകേതകള്‍ മൂലം സാധിക്കില്ലെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.

ഈ വാദങ്ങളെല്ലാം തള്ളിയ കോടതി സര്‍ക്കാരിന്റെ മനഃസ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്ന് നിര്‍ദേശിച്ചു. സൈന്യത്തിലെ സ്ത്രീകളുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത് അവരെയും സൈന്യത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.