വാരാണസി മുതല്‍ ലണ്ടന്‍ വരെ ബൈക്ക് യാത്ര; ചരിത്രം സൃഷ്ടിക്കാനൊരുങ്ങി മൂന്ന് ഇന്ത്യന്‍ വനിതകള്‍

ഹിമാലയത്തിലൂടെ കിര്ഗിസ്ഥാനിലേക്കും അവിടെ നിന്ന് ഉസ്ബക്കിസ്ഥാന് മരുഭൂമിയിലൂടെ ഏഷ്യ കടന്ന് ആഫ്രിക്കയിലേക്കും പിന്നീട് യൂറോപ്പിലേക്കും കടക്കാനാണ് നിലവില് പദ്ധതിയിടുന്നതെന്നും ഡോ. മേത്ത പറഞ്ഞു.
 | 
വാരാണസി മുതല്‍ ലണ്ടന്‍ വരെ ബൈക്ക് യാത്ര; ചരിത്രം സൃഷ്ടിക്കാനൊരുങ്ങി മൂന്ന് ഇന്ത്യന്‍ വനിതകള്‍

സൂറത്ത്: 26 രാജ്യങ്ങള്‍ ബൈക്കില്‍ ചുറ്റിക്കറങ്ങാന്‍ മൂന്ന് ഇന്ത്യന്‍ വനിതകള്‍. ‘ബൈക്കിംഗ് ക്വീന്‍സ്’ എന്ന റൈഡിംഗ് ക്ലബിലെ അംഗങ്ങളാണ് വാരാണസി മുതല്‍ ലണ്ടന്‍ വരെ ബൈക്കില്‍ യാത്ര ചെയ്ത് ചരിത്രം സൃഷ്ടിക്കാന്‍ പോകുന്നത്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഒരു ഇന്ത്യന്‍ റൈഡറും ഇതുവരെ നടത്താത്ത സാഹസിക ദൗത്യമാണിത്. ഡോ. സരിത മേത്ത, ജിനാല്‍ ഷാ, റുഥാലി പട്ടേല്‍ എന്നിവരുടെ സാഹസിക യാത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യ നാഥ് ഫ്‌ളാഗ് ഓഫ് ചെയ്തു കഴിഞ്ഞു.

മൂന്ന് ഭൂഖണ്ഡങ്ങള്‍ കടന്നുള്ള യാത്രയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്ത് വന്നിരിക്കുന്നത്. ‘നാരി ഗൗരവ്’ (സ്ത്രീ സ്വാഭിമാനം) എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് തങ്ങള്‍ ഈ യാത്രയ്ക്ക് തയ്യാറെടുക്കുന്നതെന്ന് ഡോ. സരിത മേത്ത പറഞ്ഞു. ഞങ്ങളുടെ യാത്ര ഇതുവരെ ഒരു ഇന്ത്യന്‍ റൈഡറും തെരഞ്ഞെടുക്കാത്ത വഴികളിലൂടെയാണ്. ഹിമാലയത്തിലൂടെ കിര്‍ഗിസ്ഥാനിലേക്കും അവിടെ നിന്ന് ഉസ്ബക്കിസ്ഥാന്‍ മരുഭൂമിയിലൂടെ ഏഷ്യ കടന്ന് ആഫ്രിക്കയിലേക്കും പിന്നീട് യൂറോപ്പിലേക്കും കടക്കാനാണ് നിലവില്‍ പദ്ധതിയിടുന്നതെന്നും ഡോ. മേത്ത പറഞ്ഞു.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും പര്‍വ്വതാരോഹകയുമാണ് ഡോ. മേത്ത. ജിനാല്‍ ഷാ വീട്ടമ്മയാണ്. മറ്റൊരു ടീമംഗമായ റുഥാലി വിദ്യാര്‍ത്ഥിനിയുമാണ്. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, ലാവോസ്, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, കസാഖ്സ്ഥാന്‍, റഷ്യ, ലാത്വിയ, റഷ്യ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ജര്‍മ്മനി, ആസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്റ്, ഫ്രാന്‍സ്, നെതര്‍ലന്റ്‌സ്, ബെല്‍ജിയം, സ്‌പെയ്ന്‍, മൊറോക്കോ, യു.കെ എന്നീ രാജ്യങ്ങളിലൂടെയാവും മൂവരും സഞ്ചരിക്കുക. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ ബാഴ്‌സലോണയിലെത്തുമെന്നാണ് കരുതുന്നതെന്ന് ഡോ. മേത്ത പറഞ്ഞു.

Gujarat: 3 women riders of Biking Group ‘Biking Queens’ from Surat are set to go on a biking expedition from India to…

Posted by Asian News International (ANI) on Friday, May 31, 2019