തനുശ്രീദത്തയുടെ ആരോപണം; നാനാ പടേക്കര്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ്

നടി തനുശ്രീ ദത്ത ഉന്നയിച്ച ആരോപണങ്ങളില് നടപടിയുമായി വനിതാ കമ്മീഷന്. നാനാ പടേക്കര് ഉള്പ്പെടെ നാലു പേര്ക്ക് കമ്മീഷന് നോട്ടീസ് അയച്ചു. കൊറിയോഗ്രഫര് ഗണേഷ് ആചാര്യ, നിര്മാതാവ് സമീര് സിദ്ദിഖ്, സംവിധായകന് രാകേഷ് സാരംഗ് എന്നിവരാണ് മറ്റു മൂന്നുപേര്. ആരോപണങ്ങള് നാനാ പടേക്കര് നിഷേധിച്ചിരുന്നു.
 | 

തനുശ്രീദത്തയുടെ ആരോപണം; നാനാ പടേക്കര്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ്

മുംബൈ: നടി തനുശ്രീ ദത്ത ഉന്നയിച്ച ആരോപണങ്ങളില്‍ നടപടിയുമായി വനിതാ കമ്മീഷന്‍. നാനാ പടേക്കര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു. കൊറിയോഗ്രഫര്‍ ഗണേഷ് ആചാര്യ, നിര്‍മാതാവ് സമീര്‍ സിദ്ദിഖ്, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവരാണ് മറ്റു മൂന്നുപേര്‍. ആരോപണങ്ങള്‍ നാനാ പടേക്കര്‍ നിഷേധിച്ചിരുന്നു.

മീ ടൂ ക്യാംപെയിനില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു പിന്നാലെ തനുശ്രീ ദത്ത ഇവര്‍ക്കെതിരെ പരാതിയും നല്‍കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഓഷിവാര പോലീസില്‍ തനുശ്രീ പരാതി നല്‍കിയത്. ആരോപണത്തില്‍ പത്തു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിജയ രത്‌നാകര്‍ പറഞ്ഞു.

വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു സംഘടന തുടങ്ങാന്‍ നിര്‍മാതാക്കളോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.