നടിയെ ആക്രമിച്ച സംഭവത്തില്‍ ഡിജിപിയോട് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

നടിയെ ആക്രമിച്ച സംഭവത്തില് ഡിജിപി നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കമ്മീഷന് ഡിജിപിയില് നിന്ന് വിശദീകരണം ആവശ്യപ്പെട്ടത്. കേസിന്റെ ഇതുവരെയുളള നടപടികള് വിശദീകരിക്കാനും തുടര്നടപടികള് വേഗത്തിലാക്കാനും കമ്മീഷന് സമന്സില് നിര്ദേശം നല്കിയിട്ടുണ്ട്.
 | 

നടിയെ ആക്രമിച്ച സംഭവത്തില്‍ ഡിജിപിയോട് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഡിജിപി നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കമ്മീഷന്‍ ഡിജിപിയില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടത്. കേസിന്റെ ഇതുവരെയുളള നടപടികള്‍ വിശദീകരിക്കാനും തുടര്‍നടപടികള്‍ വേഗത്തിലാക്കാനും കമ്മീഷന്‍ സമന്‍സില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇരയായ നടിയില്‍ നിന്ന് കമ്മീഷന്‍ വിവരങ്ങള്‍ തേടി. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചിരുന്നു. വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം നിര്‍ദേശം നല്‍കിയിരുന്നു.