ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6 ശതമാനമായി കുറയുമെന്ന് ലോകബാങ്ക്; പ്രതിസന്ധി രൂക്ഷം

ഇന്ത്യയുടെ വളര്ച്ചാനിരക്ക് 6 ശതമാനമായി കുറയുമെന്ന് ലോകബാങ്ക്.
 | 
ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6 ശതമാനമായി കുറയുമെന്ന് ലോകബാങ്ക്; പ്രതിസന്ധി രൂക്ഷം

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6 ശതമാനമായി കുറയുമെന്ന് ലോകബാങ്ക്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളില്‍ പ്രത്യക്ഷമായ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ലോകബാങ്ക് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കുറയുമെന്ന പ്രവചനം നടത്തിയിരിക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്.

സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കുന്നത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പിന്നാക്കം പോകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ലോകബാങ്കും ഐഎംഎഫുമായുള്ള വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.

2017-18 വര്‍ഷത്തില്‍ 7.2 ശതമാനം രേഖപ്പെടുത്തിയ വളര്‍ച്ചാ നിരക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനത്തിലേക്ക് താഴ്ന്നത്. ഇത് 6 ശതമാനമായി വീണ്ടും താഴുമെന്നാണ് പ്രവചനം. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ വളര്‍ച്ചയില്‍ സാരമായ ഇടിവ് പ്രകടമായിരുന്നു. സ്വകാര്യ ഉപഭോഗം കുറയുകയും വ്യവസായ, സേവന മേഖലകള്‍ എന്നിയിലെ വളര്‍ച്ചാ നിരക്ക് കുറയുകയും ചെയ്തു. ഇത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയെന്നാണ് വിലയിരുത്തല്‍.