കുതിരക്കച്ചവടം പാളി; യെദിയൂരപ്പ രാജിവച്ചു

കര്ണാടക രാഷ്ട്രീയത്തില് നാല് ദിവസമായി തുടരുന്ന നാടകങ്ങള്ക്ക് അന്ത്യം കുറിച്ചുകൊണ്ട് ബി.എസ്.യെദിയൂരപ്പ രാജിവെച്ചു. സഭയില് നടത്തിയ പ്രസംഗത്തിനിടെയാണ് രാജി പ്രഖ്യാപനം. വികാരാധീനനായാണ് യെദിയൂരപ്പ സംസാരിച്ചത്. സഭയില് ഭൂരിപക്ഷം തെളിയിക്കാന് സാധിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജി. സുപ്രീം കോടതി വിധിയോടെ കുതിരക്കച്ചവട സാധ്യതകള് പാളിയ സാഹചര്യത്തില് വിശ്വാസ വോട്ടെടുപ്പില് പരാജയമുണ്ടാകുമെന്ന് ഉറപ്പായിരുന്നു. രാഷ്ട്രീയ കളികളില് ബലിയാടാകുകയായിരുന്നു എന്ന പ്രതിച്ഛായ സൃഷ്ടിക്കാനായിരിക്കും യെദിയൂരപ്പയും ബിജെപിയും ഇതിലൂടെ ശ്രമിക്കുക.
 | 

കുതിരക്കച്ചവടം പാളി; യെദിയൂരപ്പ രാജിവച്ചു

കര്‍ണാടക രാഷ്ട്രീയത്തില്‍ നാല് ദിവസമായി തുടരുന്ന നാടകങ്ങള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ട് ബി.എസ്.യെദിയൂരപ്പ രാജിവെച്ചു. സഭയില്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തിനൊടുവിലാണ് രാജി പ്രഖ്യാപിച്ചത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജി. സുപ്രീം കോടതി വിധിയോടെ കുതിരക്കച്ചവട സാധ്യതകള്‍ പാളിയ സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയമുണ്ടാകുമെന്ന് ഉറപ്പായിരുന്നു. രാഷ്ട്രീയ കളികളില്‍ ബലിയാടാകുകയായിരുന്നു എന്ന പ്രതിച്ഛായ സൃഷ്ടിക്കാനായിരിക്കും യെദിയൂരപ്പയും ബിജെപിയും ഇതിലൂടെ ശ്രമിക്കുക.

104 അംഗങ്ങളുടെ പിന്തുണ തനിക്കുണ്ടെന്ന് യെദിയൂരപ്പ പ്രസംഗത്തില്‍ പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ 112 അംഗങ്ങളുടെ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായതോടെ ബിജെപി നേതൃത്വത്തെ വിവരം ധരിപ്പിച്ച ശേഷമാണ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. സഭയിലെത്തുന്നതിനു മുമ്പായി ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായുമായും മുതിര്‍ന്ന നേതാക്കളുമായും യെദിയൂരപ്പ ആശയവിനിമയം നടത്തിയിരുന്നു. ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായാല്‍ രാജിവെക്കാനായിരുന്നു നേതൃത്വത്തിന്റെ നിര്‍ദേശം.

ഇതോടെ വെറും 56 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന വ്യക്തിയെന്ന വിശേഷണവും യെദിയൂരപ്പയ്ക്ക് സ്വന്തമായി. ജനവിധി കോണ്‍ഗ്രസിന് അനുകൂലമല്ലെന്നായിരുന്നു പ്രസംഗത്തില്‍ യെദിയൂരപ്പ പറഞ്ഞത്. കോണ്‍ഗ്രസിനെയും ജെഡിഎസിനെയും ജനങ്ങള്‍ തള്ളിക്കളഞ്ഞു. ഇവരുടേത് അവസരവാദ രാഷ്ട്രീയമാണ്. തെരഞ്ഞെടുപ്പില്‍ തോറ്റവരാണ് ഇവരെന്നും യെദിയൂരപ്പ പറഞ്ഞു.