ഗോരഖ്പൂരിലെ കണ്ണുനീര്‍ മായുന്നതിനു മുമ്പ് ഉത്തര്‍പ്രദേശില്‍ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

ലക്നൗ: ഗോരഖ്പൂരിലെ സര്ക്കാര് മെഡിക്കല് കോളേജില് എഴുപതോളം കുഞ്ഞുങ്ങള് മരിച്ച സംഭവത്തിനിടയില് ഉത്തര്പ്രദേശില് വിപുലമായ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. ഡിജിപിക്ക് ഇതു സംബന്ധിച്ച ഉത്തരവ് ആദിത്യനാഥ് നല്കി. ജന്മാഷ്ടമി ഒരു പ്രധാനപ്പെട്ട ഉത്സവമാണ്. അത് വിപുലമായി പരമ്പരാഗത ശൈലിയിലും ആഘോഷിക്കാന് പോലീസ് തയ്യാറെടുപ്പുകള് നടത്തണമെന്നാണ് ഡിജിപി സുല്ഖാന് സിങ്ങിന് നല്കിയ ഉത്തരവില് ആദിത്യനാഥ് പറയുന്നത്. ഉത്തരവിന്റെ പശ്ചാത്തലത്തില് എല്ലാ ജില്ലാ പോലീസ് മേധാവികള്ക്കും റെയില്വേ പോലീസ് സൂപ്പറിന്ഡെന്റുമാര്ക്കും സായുധ പോലീസ് കമാന്ഡന്റുമാര്ക്കും ഡിജിപി
 | 

ഗോരഖ്പൂരിലെ കണ്ണുനീര്‍ മായുന്നതിനു മുമ്പ് ഉത്തര്‍പ്രദേശില്‍ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

ലക്‌നൗ: ഗോരഖ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എഴുപതോളം കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിനിടയില്‍ ഉത്തര്‍പ്രദേശില്‍ വിപുലമായ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. ഡിജിപിക്ക് ഇതു സംബന്ധിച്ച ഉത്തരവ് ആദിത്യനാഥ് നല്‍കി. ജന്മാഷ്ടമി ഒരു പ്രധാനപ്പെട്ട ഉത്സവമാണ്. അത് വിപുലമായി പരമ്പരാഗത ശൈലിയിലും ആഘോഷിക്കാന്‍ പോലീസ് തയ്യാറെടുപ്പുകള്‍ നടത്തണമെന്നാണ് ഡിജിപി സുല്‍ഖാന്‍ സിങ്ങിന് നല്‍കിയ ഉത്തരവില്‍ ആദിത്യനാഥ് പറയുന്നത്.

ഉത്തരവിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും റെയില്‍വേ പോലീസ് സൂപ്പറിന്‍ഡെന്റുമാര്‍ക്കും സായുധ പോലീസ് കമാന്‍ഡന്റുമാര്‍ക്കും ഡിജിപി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ദുരന്തത്തിനിടെ ആഘോഷത്തിന് ഉത്തരവ് നല്‍കിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ ആംആദ്മി പാര്‍ട്ടിയും മറ്റ് പ്രതിപക്ഷ കക്ഷികളും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി കുട്ടികള്‍ മരിച്ചത് മസ്തിഷ്‌ക ജ്വരം മൂലമാണെന്നായിരുന്നു പറഞ്ഞത്. പ്രധാനമന്ത്രി വിഷയത്തില്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നായിരുന്നു ആദിത്യനാഥിനൊപ്പം ആശുപത്രി സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ പറഞ്ഞത്. ദുരന്തത്തില്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കാര്യക്ഷമമായി പ്രതികരിക്കുന്നില്ലെന്നതിന്റെ സൂചനകളാണ് ഇതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.