ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണുകളുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; ഫോണുകള്‍ക്ക് വിലകൂടും

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഫോണുകളുടെ കസ്റ്റംസ് ഡ്യൂട്ടി വര്ദ്ധിപ്പിക്കാന് തീരുമാനം. ചരക്ക് സേവന നികുതി പ്രാബല്യത്തിലാകുന്നതോടെയായിരിക്കും ഇത്. ഇന്ത്യയില് ഉല്പാദനം വര്ദ്ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്രസര്ക്കാര് നടപടി. ഇതോടെ ചൈനയില് നിന്ന് എത്തുന്ന ഫോണുകള്ക്കും ഐഫോണിനും ഇന്ത്യയില് 5 മുതല് 10 ശതമാനം വരം വില വര്ദ്ധിക്കും.
 | 

ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണുകളുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; ഫോണുകള്‍ക്ക് വിലകൂടും

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഫോണുകളുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. ചരക്ക് സേവന നികുതി പ്രാബല്യത്തിലാകുന്നതോടെയായിരിക്കും ഇത്. ഇന്ത്യയില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഇതോടെ ചൈനയില്‍ നിന്ന് എത്തുന്ന ഫോണുകള്‍ക്കും ഐഫോണിനും ഇന്ത്യയില്‍ 5 മുതല്‍ 10 ശതമാനം വരം വില വര്‍ദ്ധിക്കും.

ഇക്കാര്യം ഐടി മന്ത്രാലയവും ഇലക്ട്രോണിക്‌സ് മന്ത്രാലയവും പരിശോധിച്ച് വരികയാണ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ നികുതിമുക്തമായി ഇറക്കുമതി ചെയ്യാന്‍ അന്താരാഷ്ട്രതലത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഗ്രിമെന്റ് ലംഘി്ക്കുമോ എന്ന വിഷയത്തില്‍ അറ്റോര്‍ണി ജനറലിനോട് നിയമോപദേശവും തേടിയിട്ടുണ്ട്.

ധനകാര്യം, കൊമേഴ്‌സ്, ടെലികോം, ഐടി മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി വിഷയം വിശദമായി പഠിക്കുന്നതിനായി വിദഗദ്ധ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.