ആരാണ് ധോണിയുടെ മകള്‍ സിവയെ മലയാളം പാട്ട് പഠിപ്പിച്ചത്?

ക്രിക്കറ്റ് താരം ധോണിയുടെ മകള് സിവ 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ' എന്ന പാട്ട് പാടുന്നത് സോഷ്യല് മീഡിയയില് ആഘോഷമായിരുന്നു. മലയാളികള് വ്യാപകമായി ഈ വീഡിയോ ഷെയര് ചെയ്തു. സിവയുടെ പേരിലുള്ള ഇന്സ്റ്റഗ്രാം അക്കൗണ്ടില് ധോണി തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല് ആരായിരിക്കും ഈ പാട്ട് പഠിപ്പിച്ചതെന്ന ചോദ്യം പലരും ഉയര്ത്തി.
 | 

ആരാണ് ധോണിയുടെ മകള്‍ സിവയെ മലയാളം പാട്ട് പഠിപ്പിച്ചത്?

മുംബൈ: ക്രിക്കറ്റ് താരം ധോണിയുടെ മകള്‍ സിവ ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്ന പാട്ട് പാടുന്നത് സോഷ്യല്‍ മീഡിയയില്‍ ആഘോഷമായിരുന്നു. മലയാളികള്‍ വ്യാപകമായി ഈ വീഡിയോ ഷെയര്‍ ചെയ്തു. സിവയുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ധോണി തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ആരായിരിക്കും ഈ പാട്ട് പഠിപ്പിച്ചതെന്ന ചോദ്യം പലരും ഉയര്‍ത്തി.

മലയാളി താരം ശ്രീശാന്താണ് ധോണിയുടെ പുത്രിയെ മലയാളം പാട്ട് പഠിപ്പിച്ചതെന്ന വാര്‍ത്തകളും ഇതിനിടെ പ്രത്യക്ഷപ്പെട്ടു. സിവയ്ക്ക് ഇപ്പോള്‍ രണ്ട് വയസാണ് പ്രായം. ശ്രീശാന്തും ധോണിയും പരസ്പരം കണ്ടിട്ട് ഇപ്പോള്‍ നാല് വര്‍ഷമാകുന്നു. ഒത്തുകളി വിവാദത്തിനു ശേഷം ഇവര്‍ കണ്ടിട്ടില്ലെന്നാണ് വിവരം. അപ്പോള്‍ ആരായിരിക്കും ഈ പാട്ടിനു പിന്നിലെന്ന ചോദ്യം പിന്നെയും അവശേഷിക്കുന്നു. ധോണിയുടെ ജീവനക്കാരില്‍ ആരെങ്കിലുമായിരിക്കും ഈ പാട്ട് സിവയെ പഠിപ്പിച്ചതെന്നാണ് പുതിയ വാര്‍ത്ത.

എന്തായാലും സിവയുടെ ഗാനം സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസം ഏറ്റെടുത്തു. മലയാളികളാണ് ഏറെ ആവേശത്തോടെ കുഞ്ഞു സിവയുടെ പാട്ടിന് ഏറെ പ്രമോഷന്‍ കൊടുത്തത്.

@mahi7781 @sakshisingh_r ❤❤

A post shared by ZIVA SINGH DHONI (@zivasinghdhoni006) on