ലാലിസം; മടക്കിക്കിട്ടിയ തുക കായിക വിദ്യാര്‍ത്ഥികള്‍ക്ക്

ലാലിസം വിവാദമായതിനേത്തുടര്ന്ന് മോഹന്ലാല് മടക്കിനല്കിയപ്രതിഫലത്തുക കായികരംഗത്തുള്ള കുട്ടികളുടെ ഭാവിക്കായി വിനിയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കായികമന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന്. ഈ നിര്ദേശം മോഹന്ലാലാണ് മുന്നോട്ടുവച്ചതെന്നും തിരുവഞ്ചൂര് പറഞ്ഞു. ഇക്കാര്യത്തില് ഏകദേശ ധാരണയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
 | 

ലാലിസം; മടക്കിക്കിട്ടിയ തുക കായിക വിദ്യാര്‍ത്ഥികള്‍ക്ക്

കോട്ടയം: ലാലിസം വിവാദമായതിനേത്തുടര്‍ന്ന് മോഹന്‍ലാല്‍ മടക്കിനല്‍കിയപ്രതിഫലത്തുക കായികരംഗത്തുള്ള കുട്ടികളുടെ ഭാവിക്കായി വിനിയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ നിര്‍ദേശം മോഹന്‍ലാലാണ് മുന്നോട്ടുവച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനേത്തുടര്‍ന്നാണ് ലാലിസത്തിന് വാങ്ങിയ പണം നടന്‍ മോഹന്‍ലാല്‍ സര്‍ക്കാരിന് തിരിച്ചയച്ചത്. 1 കോടി 63 ലക്ഷം രൂപയുടെ ചെക്കാണ് അയച്ചത്. അതേസമയം, മോഹന്‍ലാലില്‍ നിന്നും പണം തിരികെ വാങ്ങേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പണം തിരിച്ച് വാങ്ങുന്നത് സര്‍ക്കാരിന്റെ അന്തസിന് ചേര്‍ന്നതല്ലെന്നായിരുന്നു വിലയിരുത്തല്‍.