ഒമാന്‍ തീരത്ത് കനത്ത നാശം വിതച്ച് ഹിക്ക ചുഴലിക്കാറ്റ്

ഹിക്കയുടെ പശ്ചാത്തലത്തില് കേരളത്തില് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവര് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
 | 
ഒമാന്‍ തീരത്ത് കനത്ത നാശം വിതച്ച് ഹിക്ക ചുഴലിക്കാറ്റ്

മസ്‌ക്കറ്റ്: ഒമാന്‍ തീരത്ത് കനത്ത നാശം വിതച്ച് ഹിക്ക ചുഴലിക്കാറ്റ്. ഇന്നലെ വൈകീട്ടാണ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് ആഞ്ഞടിച്ചത്. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നാശനഷ്ടം എത്രത്തോളമുണ്ടെന്ന് ഇതുവരെ കണക്കാക്കിയിട്ടില്ല. മണിക്കൂറില്‍ 124 കിലോമീറ്റര്‍ വേഗതയിലാണ് കൊടുങ്കാറ്റ് വീശിയത്. ആളപയാമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തീരത്തേക്ക് കടന്നതോടെ കാറ്റിന്റെ വേഗത 120 കടന്നു. രാത്രി വൈകി മഴയുടെ ശക്തി കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഹിക്കയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് അതിശക്തമായ മഴയുണ്ടാക്കുമെന്നും നിര്‍ദേശമുണ്ട്.